അനാഥന്‍, പഠിക്കാന്‍ ലോട്ടറി വില്‍പ്പന, പ്രശ്‌നങ്ങള്‍ക്ക് ഇടയിലും തളരാതെ ഹോട്ടല്‍ ജോലി വരെ ചെയ്തു; അറിയണം ഈ മിടുക്കനെ

ലോട്ടറി വില്‍പ്പനയിലൂടെ കിട്ടുന്ന പൈസ കൊണ്ട് പഠിക്കുന്ന അനാഥനായ വിനയിന്റെ ജീവിതകഥ നടന്‍ ധനേഷാണ് പുറംലോകത്തെ അറിയിച്ചത്
അനാഥന്‍, പഠിക്കാന്‍ ലോട്ടറി വില്‍പ്പന, പ്രശ്‌നങ്ങള്‍ക്ക് ഇടയിലും തളരാതെ ഹോട്ടല്‍ ജോലി വരെ ചെയ്തു; അറിയണം ഈ മിടുക്കനെ

കൊച്ചി: നിരവധി യാതനകളും കഷ്ടപ്പാടുകളും അനുഭവിച്ച് പഠിച്ച് ഉയര്‍ന്ന നിലയില്‍ എത്തിയ നിരവധിപ്പേരുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ കഷ്ടപ്പാടുകള്‍ സഹിച്ച് തളരാതെ പഠിച്ച് ജീവിതത്തെ മുന്നോട്ടുനയിക്കുന്ന ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ലോട്ടറി വില്‍പ്പനയിലൂടെ കിട്ടുന്ന പൈസ കൊണ്ട് പഠിക്കുന്ന അനാഥനായ വിനയിന്റെ ജീവിതകഥ നടന്‍ ധനേഷാണ് പുറംലോകത്തെ അറിയിച്ചത്. അനാഥത്വത്തിന്റെ വെല്ലുവിളികളെ ധീരമായി നേരിട്ട് മുന്നോട്ടുപോകുന്ന വിനയെ കുറിച്ചുളള ധനേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് കണ്ണും മനസ്സും നിറയ്ക്കുകയാണ്. വിനയൊടൊപ്പമുളള ചിത്രം സഹിതമാണ് ധനേഷിന്റെ കുറിപ്പ്.

പ്രളയ സമയത്ത് ഒരു ഫോണ്‍ കോളിലൂടെയാണ് ഈ വിദ്യാര്‍ത്ഥിയെ പരിചയപ്പെടുന്നത്. 'ജോലി ചെയ്തു കിട്ടിയ ഒരു മാസത്തെ പൈസ കയ്യില്‍ ഉണ്ട് ചേട്ടാ.. നമുക്ക് അവരെ സഹായിക്കണേ എന്ന് പറഞ്ഞ വലിയ മനസ്സിന്റെ ഉടമ.'- കുറിപ്പില്‍ പറയുന്നു.


കുറിപ്പിന്റെ പൂര്‍ണരൂപം

കൂടെ നില്‍ക്കുന്ന ആ കൊച്ചു പയ്യന്‍ ഇല്ലേ.. ഇവനാണ് ആ മിടുക്കന്‍.. വിനയ്.. പ്ലസ് ടു കഴിഞ്ഞു.. അച്ഛനും അമ്മയും ആരും ഇല്ല. ലോട്ടറി വില്‍പ്പനയില്‍ നിന്നും കിട്ടുന്ന പൈസ കൊണ്ടാണ് പഠിക്കുന്നതും ജീവിക്കുന്നതും. പ്രളയം വന്ന സമയത്ത് ഒരു ഫോണ്‍ കോളിലൂടെയാണ് വിനയിനെ പരിചയപ്പെടുന്നത്. 'ജോലി ചെയ്തു കിട്ടിയ ഒരു മാസത്തെ പൈസ കയ്യില്‍ ഉണ്ട് ചേട്ടാ.. നമുക്ക് അവരെ സഹായിക്കണേ' എന്ന് പറഞ്ഞ വലിയ മനസ്സിന്റെ ഉടമ.

ഇന്നാണ് ഈ കൊച്ചനിയനെ കാണാന്‍ സാധിച്ചത്. കൂടുതല്‍ പരിചയപെട്ട് വന്നപ്പോള്‍ ഇവനോടുള്ള ബഹുമാനം കൂടുകയാണ്. അച്ഛനും അമ്മയും മരിച്ച ശേഷം ആന്റി ആയിരുന്നു നോക്കിയത്. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവരും ഒഴിവാക്കി പോയി. അച്ഛന്റെയും അമ്മയുടെയും മുഖമൊന്നും ഓര്‍മ്മ ഇല്ല. അവരുടെ ഫോട്ടോ പോലും ആന്റി കത്തിച്ചു കളഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് ഇടയിലും തളരാതെ പല ജോലികള്‍ ചെയ്തു. ഹോട്ടലില്‍ ജോലി ചെയ്തു.. ലോട്ടറി വില്‍പ്പന.. അഭിനയ മോഹം കൊണ്ട് ഒരുപാട് സിനിമ സെറ്റുകളിലും ഓഡീഷനുകളിലും പോയി. കൊച്ചിയില്‍ നിന്നും ബോംബൈ വരെ പോയിട്ടുണ്ട് ചാന്‍സ് ചോദിച്ചു കൊണ്ട്. രണ്ട് മൂന്ന് സിനിമകളില്‍ തല കാണിച്ചു. കുറെ സിനിമകള്‍ ചെയ്യണം നല്ല നടന്‍ ആകണം എന്നൊക്കെയാണ് ഈ മിടുക്കന്റെ ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com