വധുവിനെ വരെ ഞെട്ടിച്ച് വരന്റെ രംഗപ്രവേശം; വ്യത്യസ്തതയ്ക്ക് പരിധിയില്ല!!!

ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്റെ മകനാണ് വിവാഹ വേദിയിലേക്കുള്ള വരവ് കൊണ്ട് ആളുകളുടെ കണ്ണ് തള്ളിപ്പിച്ചത്.
വധുവിനെ വരെ ഞെട്ടിച്ച് വരന്റെ രംഗപ്രവേശം; വ്യത്യസ്തതയ്ക്ക് പരിധിയില്ല!!!

വിവാഹത്തിന് വരന്‍ കുതിരപ്പുറത്തും ആനപ്പുറത്തുമെല്ലാം വേദിയിലേക്ക് എത്തുന്നത് ഇപ്പോള്‍ ട്രെന്‍ഡ് ആണ്. അല്‍പം ആഡംബര പ്രേമികളാണെങ്കില്‍ വില കൂടിയ വാഹനങ്ങളിലുമാകാമിത്. എന്നാല്‍ ഇതില്‍നിന്നെല്ലാം ഏറെ വ്യത്യസ്തനായി ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടുകാരനായ ഒരു യുവാവ്.

ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലെ പ്രമുഖ സംരംഭകനായ ജോണ്‍ഗിര്‍ സാദിഖിന്റെ മകനാണ് വിവാഹ വേദിയിലേക്കുള്ള വരവ് കൊണ്ട് ആളുകളുടെ കണ്ണ് തള്ളിപ്പിച്ചത്. നിരവധി ആഡംബര കാറുകളുടെ അകമ്പടിയില്‍ ഈ വരനെത്തിയത് ബ്രിട്ടീഷ് പട്ടാള ടാങ്കിലായിരുന്നു. 

വിവാഹവേഷത്തില്‍ ടാങ്കറിന് മുകളില്‍ കയറി ഇരിക്കുന്ന ഇയാള്‍ക്കൊപ്പം പട്ടാളക്കാരുമുണ്ടായിരുന്നു. പട്ടാള ടാങ്കിന് മുകളില്‍ കയറിയിരുന്ന് വാദ്യമേളങ്ങളോടെ വിവാഹ വേദിയിലെത്തുന്ന ജാസ് ജോണ്‍ഗിറിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. 

ലംബോര്‍ഗിനിയിലും റോള്‍സ് റോയ്‌സിലൊന്നുമാവരുത് തന്റെ വിവാഹയാത്രയെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നുവെന്ന് ഇരുപത്തിരണ്ടുകാരനായ ജാസ് ജോണ്‍ഗിര്‍ പറയുന്നു. ബിഗ് ജോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജാസ് ഭക്ഷ്യ വ്യവസായ ശ്യംഖലയുടെ ഉടമ കൂടിയാണ്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com