വജ്രവും രത്നങ്ങളും മുതൽ ഒട്ടകപ്പക്ഷിയുടെ മുട്ട വരെ; ഈ ക്രിസ്മസ് ട്രീക്കായി ചിലവാക്കിയത് കോടികൾ 

ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനര്‍ ആണ് ഹോട്ടൽ ലോബിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ക്രിസ്മസ് ട്രീക്ക് പിന്നിൽ
വജ്രവും രത്നങ്ങളും മുതൽ ഒട്ടകപ്പക്ഷിയുടെ മുട്ട വരെ; ഈ ക്രിസ്മസ് ട്രീക്കായി ചിലവാക്കിയത് കോടികൾ 

ഡിസംബർ എത്തിയതോടെ ക്രിസ്മസ് ആവേശത്തിലാണ് എല്ലാവരും. സ്റ്റാറുകൾ തൂക്കിയും ക്രിസ്മസ് അലങ്കാരങ്ങൾ കൊണ്ട് വീടൊരുക്കിയുമൊക്കെ പലരും ഈ ആഘോഷങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. എന്നാലിതാ വ്യത്യസ്തമായ ഒരു ക്രിസ്മസ് ട്രീയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സ്പെയിനിലെ മാർബെല്ലയിലുള്ള കെംപിൻസ്കി എന്ന ആഡംബര ഹോട്ടലിൽ ഒരുക്കിയ ക്രിസ്മസ് ട്രീയാണ് വാർത്തകളിലെ താരം.

വജ്രവും വിലയേറിയ രത്നങ്ങളും ലോകോത്തര ബ്രാൻഡുകളുടെ ആഭരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്ന ക്രിസ്മസ് ട്രീ ഏകദേശം 15 മില്യൺ ഡോളറോളം വിലമതിക്കുന്നതാണ്. ത്രീ ഡി പ്രിന്റഡ് പീകോക്ക് ചോക്ലേറ്റ്, ഒട്ടകപ്പക്ഷിയുടെ മുട്ട, സുഗന്ധദ്രവങ്ങൾ, പലതരം തൂവലുകൾ തുടങ്ങിയവയും ട്രീ അലങ്കരിക്കാൻ ഉപയോ​ഗിച്ചിട്ടുണ്ട്. 

ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനര്‍ ആണ് ഹോട്ടൽ ലോബിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ക്രിസ്മസ് ട്രീക്ക് പിന്നിൽ. മൂല്യം കണക്കാക്കുമ്പോൾ ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ആയി ഇത് മാറും എന്നാണ് ഹോട്ടൽ അധികൃതർ അവകാശപ്പെടുന്നത്. അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ‌ 2010ൽ സമാനമായി ആഭരണങ്ങൾ കൊണ്ടലങ്കരിച്ച ട്രീ ഒരുക്കിയിരുന്നു. ഏറ്റവും വിലയേറിയ ട്രീയുടെ ഗിന്നസ് റെക്കോർഡടക്കം അന്നത് സ്വന്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com