കുഞ്ഞുങ്ങളെ ഒരു മുതലയ്ക്കും വിട്ടുകൊടുക്കില്ല!; ഒപ്പം ചേര്‍ത്തു പിടിച്ച് പുഴ നീന്തി കടക്കുന്ന അമ്മ സിംഹം, മാതൃ സ്‌നേഹം ( വീഡിയോ)

മുതലകളുടെ സാന്നിധ്യമുളള പുഴയില്‍ കുഞ്ഞുങ്ങളെ സുരക്ഷിതമായി മറുകരയില്‍ എത്തിക്കുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു
മുങ്ങിപ്പോകുന്ന കുഞ്ഞിനെ കടിച്ചു പിടിച്ച് രക്ഷിക്കുന്ന അമ്മ സിംഹം
മുങ്ങിപ്പോകുന്ന കുഞ്ഞിനെ കടിച്ചു പിടിച്ച് രക്ഷിക്കുന്ന അമ്മ സിംഹം

മുതലകളുടെ സാന്നിധ്യമുളള പുഴയില്‍ കുഞ്ഞുങ്ങളെ സുരക്ഷിതമായി മറുകരയില്‍ എത്തിക്കുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു. ചുറ്റും കണ്ണോടിച്ച് അപകടമില്ലെന്ന് ഉറപ്പുവരുത്തി കുഞ്ഞുങ്ങളെ മറുകരയില്‍ എത്തിക്കുന്ന അമ്മ സിംഹത്തിന്റെ ദൃശ്യങ്ങള്‍ കെനിയയില്‍ നിന്നുളളതാണ്.

കെനിയയിലെ മസായി മരാ ഗെയിം വന്യജീവി സങ്കേതത്തില്‍ ഫോട്ടോഗ്രാഫര്‍ ലുക്കാ ബ്രാകലിയാണ് അപൂര്‍വ്വമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പുഴ മറികടക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന അമ്മ സിംഹത്തെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. കുഞ്ഞുങ്ങളെ സുരക്ഷിതമായി മറുകരയില്‍ എത്തിക്കാനാവുമോ എന്നാണ് അമ്മ സിംഹം നോക്കുന്നത്. തുടര്‍ന്ന് പുഴയില്‍ ഇറങ്ങുന്ന സിംഹത്തൊടൊപ്പം കുഞ്ഞുങ്ങളും വെളളത്തില്‍ ഇറങ്ങുകയാണ്. തന്റെ ഒപ്പം നിര്‍ത്തി പുഴ നീന്തി കടക്കുന്നതാണ് പിന്നീടുളള ദൃശ്യങ്ങള്‍.

അതിനിടെ, വെളളത്തിലേക്ക് മുങ്ങിപ്പോയ കുഞ്ഞിനെ കടിച്ചുപിടിച്ച് ഉയര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ചുറ്റും കണ്ണോടിച്ച് ശത്രുക്കള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് ഓരോ ചുവടുവയ്പും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com