നറുക്കെടുപ്പിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയ്ക്ക് ലോട്ടറിയടിച്ചു ; അമ്പരപ്പ്, ആഹ്ലാദം ( വീഡിയോ)

വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ്‌ ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്
നറുക്കെടുപ്പിന്റെ ലൈവ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകയ്ക്ക് ലോട്ടറിയടിച്ചു ; അമ്പരപ്പ്, ആഹ്ലാദം ( വീഡിയോ)

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ സംഭവിച്ച അമളികളുടെയും രസകരമായ നിമിഷങ്ങളുടെയും വീഡിയോകള്‍ നാം നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍
ലോട്ടറി നറുക്കെടുപ്പിന്റെ റിപ്പോർട്ടിങ്ങിനിടെ, വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകയ്ക്ക് സമ്മാനം അടിക്കുന്നതും, അതിന്റെ അമ്പരപ്പും ആഹ്ലാദവും അടങ്ങുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

സ്പാനിഷ് ലോട്ടറി നറുക്കെടുപ്പിലെ വിജയി ആരെന്നു ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ എന്ന മാധ്യമപ്രവര്‍ത്തക. വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിന്റെ വിജയി ആരെന്ന് കാത്തിരിക്കുന്നവരിലേക്കാണ് അത്ഭുതകരമായി ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്.

റയല്‍ മാഡ്രിഡില്‍ വച്ചു നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് നടാലിയ തന്റെ വിജയാഘോഷവും റിപ്പോര്‍ട്ട് ചെയ്തത്. പത്താം സമ്മാനമാണ് നടാലിയ സ്വന്തമാക്കിയത്.  പത്താം സമ്മാനമെന്നു‍ാൽ ചെറുതാണെന്ന് കരുതേണ്ട. അയ്യായിരം യൂറോ അഥവാ 38 ലക്ഷം രൂപയാണ് നടാലിയയ്ക്കു ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com