കാണാതായ മൂന്നുവയസ്സുകാരനെ കൊടുംശൈത്യത്തില്‍ നിന്നും 'സംരക്ഷിച്ച്' കരടി ; ദൈവം അയച്ച സുഹൃത്തെന്ന് കുടുംബം

അത്ഭുതം സംഭവിച്ചിരിക്കുന്നു. രണ്ട് രാത്രി കൊടും തണുപ്പില്‍ നിന്നും കാസേയെ സംരക്ഷിച്ചത് കരടിയാണ്. ദൈവം അവന് ഒരു നല്ല സുഹൃത്തിനെ അയച്ചു 
കാണാതായ മൂന്നുവയസ്സുകാരനെ കൊടുംശൈത്യത്തില്‍ നിന്നും 'സംരക്ഷിച്ച്' കരടി ; ദൈവം അയച്ച സുഹൃത്തെന്ന് കുടുംബം

നോര്‍ത്ത് കരോലിന : കൊടുംശൈത്യത്തില്‍ കാട്ടില്‍ ഒറ്റപ്പെട്ടുപോയ മൂന്നു വയസ്സുകാരന് രക്ഷയായത് കരടി. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ എര്‍നൂലിലാണ് സംഭവം. കാസേയ് ഹാത്ത് വേ എന്ന മൂന്നുവയസ്സുകാരനാണ് കരടിയുടെ സംരക്ഷണയില്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.

അമ്മൂമ്മയുടെ വീട്ടിലെത്തിയ കാസേയ് ബന്ധുക്കളായ രണ്ട് കുട്ടികള്‍ക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒറ്റപ്പെട്ടു പോകുന്നത്. പൂജ്യം ഡിഗ്രി താഴെയായിരുന്നു താപനില. തണുപ്പ് പ്രതിരോധിക്കാനുതകുന്ന യാതൊരു വസ്ത്രങ്ങളുമില്ലാതെയായിരുന്നു കാസേയ് ഒറ്റപ്പെട്ടുപോയത്. 

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നുമാണ് കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്നത്. 55 മണിക്കൂര്‍ നീണ്ട തിരിച്ചിലിനൊടുവിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. തിരച്ചിലിനായി ഹെലികോപ്ടറുകളും ഡ്രോണുകളും വരെ ഉപയോഗിച്ചിരുന്നു. 

കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലാക്കി. ചെറിയ പോറലുകള്‍ മാത്രമേ കുട്ടിയുടെ ദേഹത്തുള്ളൂ. തന്നെ കൊടും തണുപ്പില്‍ നിന്നും സംരക്ഷിച്ചത് കാട്ടിലെ കരടിയാണെന്ന് കുട്ടി പറഞ്ഞതായി കാസേയുടെ ആന്റി ബ്രെന്ന ഹാത്ത് വേ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 

അത്ഭുതം സംഭവിച്ചിരിക്കുന്നു. രണ്ട് രാത്രി കൊടും തണുപ്പില്‍ നിന്നും കാസേയെ സംരക്ഷിച്ചത് കരടിയാണ്. ദൈവം അവന് ഒരു നല്ല സുഹൃത്തിനെ അയച്ചു. കുട്ടി ആരോഗ്യം വീണ്ടെടുത്തതായും സന്തോഷവാനായി ഇരിക്കുന്നുവെന്നും ബ്രെന്ന കുറിപ്പില്‍ സൂചിപ്പിച്ചു. കുട്ടിയെ തിരയാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി കാസേയുടെ അമ്മ ബ്രിട്ട്‌നി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com