പേരന്‍പിലെ അമുദവന്‍ വെറുമൊരു കഥാപാത്രമല്ല; മകന് സ്വയംഭോഗം ചെയ്തു കൊടുക്കേണ്ടിവരുന്ന ഒരച്ഛന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് 

പേരന്‍പില്‍ മമ്മൂട്ടി നിറഞ്ഞാടിയ അമുദവന്‍ എന്ന കഥാപാത്രം സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം നെഞ്ചില്‍ എരിയുന്നൊരു നീറ്റലാണ്. 
പേരന്‍പിലെ അമുദവന്‍ വെറുമൊരു കഥാപാത്രമല്ല; മകന് സ്വയംഭോഗം ചെയ്തു കൊടുക്കേണ്ടിവരുന്ന ഒരച്ഛന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് 

പേരന്‍പില്‍ മമ്മൂട്ടി നിറഞ്ഞാടിയ അമുദവന്‍ എന്ന കഥാപാത്രം സിനിമ കണ്ടിറങ്ങിയവരുടെയെല്ലാം നെഞ്ചില്‍ എരിയുന്നൊരു നീറ്റലാണ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകള്‍ പാപ്പായ്ക്ക് തന്നാല്‍ കഴിയുന്നതെന്തും അമുദവന്‍ ചെയ്തുകൊടുക്കുന്നുണ്ട്. ആര്‍ത്തവമാകുമ്പോള്‍ പാഡ് മാറ്റുന്നതിനപ്പുറം മകളുടെ ലൈംഗികമായ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കേണ്ടി വരുന്ന അച്ഛന്റെ അവസ്ഥ അതി തീവ്രമായാണ് സംവിധായകന്‍ റാം സിനിമയില്‍ വരച്ചിട്ടിരിക്കുന്നത്.  സിനിമകളിലെ നായകന്‍മാരെ ഉമ്മ വെയ്ക്കുന്ന, സിനിമ കണ്ട് സ്വയംഭോഗം ചെയ്യുന്ന അവസ്ഥയില്‍ മകളെത്തിയപ്പോഴാണ് അമുദവന്‍ അവളുടെ ആവശ്യം തിരിച്ചറിയുന്നത്. 

ഇത്തരം അസുഖമുള്ള പെണ്‍കുട്ടികള്‍ക്ക് വിവാഹം എന്നത് വിദൂര സ്വപനമാണ് എന്ന തിരിച്ചറിവില്‍ അമുദവന്‍ സ്വന്തം മകള്‍ക്ക് ഒരു ലൈംഗിക പങ്കാളിയെ കണ്ടെത്താന്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. സിനിമയിലെ ഈ രംഗങ്ങള്‍ പലര്‍ക്കും ദഹിച്ചില്ല. പലയിടത്ത് നിന്നും വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ ഒരച്ഛന്‍ ശരിക്കും സ്വന്തം മകന് സ്വയംഭോഗം ചെയ്തുകൊടുക്കേണ്ടി വരുന്ന അവസ്ഥ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ താമസിക്കുന്ന ഫൈസല്‍ മുഹമ്മദ് എന്ന അച്ഛനും മുസ്തഫ എന്ന മകനും ഇതിന് ഉദാഹരണമാണ്. ചലനശേഷിയും സംസാരശേഷിയുമില്ലാത്ത മുപ്പതു വയസ്സുകാരനായ തന്റെ മകന് സ്വയംഭോഗം ചെയ്തുകൊടുക്കുന്നത് ഫൈസലാണ്. തന്റെ ബ്ലോഗില്‍ 2016 മെയ് 21ന് പ്രസിദ്ധീകരിച്ച പോസ്റ്റിലാണ് ഈ അച്ഛന്‍ തന്റെ ജീവിതം പറയുന്നത്. പേരന്‍പ് ഇറങ്ങിയതോടെ ഈ പോസ്റ്റ് ആളുകള്‍ക്കിയടില്‍ ചര്‍ച്ചയാകുകയായിരുന്നു.

പേരന്‍പില്‍ പാപ്പയെ ഉപേക്ഷിച്ച് അമ്മ പോയത് പോലെ ജീവിതത്തില്‍ ഫൈസലും മുസ്തഫയും ഒറ്റയ്ക്കായി. '30 വര്‍ഷം മുമ്പ് അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. എന്നാല്‍ ഈ സന്തോഷത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളു. മകന് സെറിബ്രല്‍ പള്‍സിയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.' പിന്നീട് മകന്റെ വളര്‍ച്ചയുടെ ഓരോ കാലഘട്ടങ്ങള്‍ ബ്ലോഗില്‍ കുറിക്കുന്ന ഫൈസല്‍ താന്‍ എങ്ങനെയാണ് മകനെ പരിചരിക്കുന്നതെന്നും അവന് സ്വയംഭോഗം ചെയ്തുകൊടുക്കുന്നത് എന്തിനാണെന്നും വിവരിക്കുന്നുണ്ട്. വളരെ ഗുരുതരമായ ഒരു പ്രശ്‌നമായിരുന്നിട്ട് കൂടി ആരും ഇതേക്കുറിച്ച് ചര്‍ച്ച  ചെയ്യുന്നില്ലെന്നും ഈ കുറിപ്പ് അതിന് കാരണമാകട്ടെ എന്നും ഫൈസല്‍ ബ്ലോഗില്‍ പറയുന്നു. 

മുസ്തഫയ്ക്ക് 17 വയസ്സുള്ളപ്പോഴാണ് അവന്റെ ലൈംഗികമായ ആവശ്യങ്ങള്‍ ഫൈസല്‍ മനസിലാക്കുന്നത്. കുളിപ്പിക്കുന്ന സമയത്തെല്ലാം മകന് ലിംഗോദ്ധാരണമുണ്ടാകുന്നത് താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും തുടര്‍ന്ന് ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയെന്നും ഫൈസല്‍ പറയുന്നു. ഈ പഠനത്തിനൊടുവില്‍ മകന് സ്വയംഭോഗം ചെയ്തു നല്‍കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു ഫൈസല്‍. ആദ്യത്തെ തവണ സ്വയംഭോഗം ചെയ്തുകൊടുത്തതിന് ശേഷം മകന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും ഫൈസല്‍ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. 

'ആദ്യം അവന്‍ പുഞ്ചിരിച്ചു. പിന്നീട് പൊട്ടിച്ചിരിച്ചു. സ്വയംഭോഗം ചെയ്തുകൊടുത്തത് അവന് എത്രത്തോളം ആശ്വാസവും സന്തോഷവും നല്‍കിയെന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. പിന്നീട് അവന്‍ വളരെ ഉന്മേഷവാനായിരുന്നു'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com