പൊട്ടിപ്പോയോ? വലിച്ചെറിയല്ലേ... പേസ്റ്റും സോപ്പുപൊടിയുമാക്കാം ! ഗ്ലാസുകളില്‍ നിന്നും നിത്യോപയോഗ വസ്തുക്കളുണ്ടാക്കി ഗവേഷകര്‍

മാലിന്യമായി തള്ളുന്ന ഗ്ലാസില്‍ നിന്നും ദ്രവരൂപത്തില്‍ സിലിക്കേറ്റ് വേര്‍തിരിച്ചെടുത്താണ് നിത്യോപയോഗ വസ്തുക്കള്‍ ഗവേഷക സംഘം തയ്യാറാക്കിയത്.
പൊട്ടിപ്പോയോ? വലിച്ചെറിയല്ലേ... പേസ്റ്റും സോപ്പുപൊടിയുമാക്കാം ! ഗ്ലാസുകളില്‍ നിന്നും നിത്യോപയോഗ വസ്തുക്കളുണ്ടാക്കി ഗവേഷകര്‍


പൊട്ടിപ്പോയ ഗ്ലാസുകളില്‍ നിന്ന് സോപ്പും പേസ്റ്റും വളവുമൊക്കെ ഉണ്ടാക്കാന്‍ കഴിഞ്ഞാലോ? ടണ്‍ കണക്കിന് ഗ്ലാസ് വേസ്റ്റുകളില്‍ നിന്ന് രക്ഷപെടാമായിരുന്നുവല്ലേ. എന്നാലിനി ധൈര്യമായിരുന്നോളൂ, അതിനുള്ള സാങ്കേതിക വിദ്യ നമ്മുടെ ശാസ്ത്രലോകം കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് നിര്‍ണായക കണ്ടു പിടിത്തം നടത്തിയത്.

മാലിന്യമായി തള്ളുന്ന ഗ്ലാസില്‍ നിന്നും ദ്രവരൂപത്തില്‍ സിലിക്കേറ്റ് വേര്‍തിരിച്ചെടുത്താണ് നിത്യോപയോഗ വസ്തുക്കള്‍ ഗവേഷക സംഘം തയ്യാറാക്കിയത്. സാധാരണ ഗതിയില്‍ സിലിക്കേറ്റ് വേര്‍തിരിച്ചെടുക്കുന്നതിനെ അപേക്ഷിച്ച് പകുതി ചിലവേ ഇതിനാകുന്നുള്ളൂവെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

 കുറച്ച് ഊര്‍ജ്ജം മാത്രം ഉപയോഗിച്ച് ചെലവ് ചുരുക്കി പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതിക വിദ്യ വഴി സംസ്‌കരിക്കുമ്പോള്‍ വളരെ കുറച്ച് മാലിന്യം മാത്രമേ ശേഷിക്കുന്നുള്ളൂ. പേറ്റന്റ് ലഭിച്ചാലുടന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഗവേഷകരുടെ നീക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com