നിങ്ങള്‍ക്ക് 65 ലക്ഷം രൂപ നേടാന്‍ ഇതാ ഒരു ഭാഗ്യപരീക്ഷണം?; ചുമ്മാ ഈ പോസ്റ്റ് ഒന്ന് റീട്വിറ്റ് ചെയ്യുക 

തന്റെ ഒരു പോസ്റ്റ് റീട്വിറ്റ് ചെയ്യുന്നവര്‍ക്കാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്
നിങ്ങള്‍ക്ക് 65 ലക്ഷം രൂപ നേടാന്‍ ഇതാ ഒരു ഭാഗ്യപരീക്ഷണം?; ചുമ്മാ ഈ പോസ്റ്റ് ഒന്ന് റീട്വിറ്റ് ചെയ്യുക 

ബീജിംഗ്: വ്യത്യസ്ത ശൈലി കൊണ്ട് എപ്പോഴും ജനശ്രദ്ധ നേടിയ ബിസിനസുകാരനാണ് ജപ്പാനിലെ കോടിശ്വരനായ യുസാക്കു മിസാവാ. പിക്കാസോയുടെ ചിത്രങ്ങള്‍, ബുഗാട്ടി സൂപ്പര്‍ കാറുകള്‍ എന്നിവ സ്വന്തമാക്കി മിസാവാ അടുത്തക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൂടാതെ എലണ്‍ മസ്‌ക്കിന്റെ റോക്കറ്റില്‍ കയറി ചന്ദ്രയാത്ര നടത്താനും തയ്യാറെടുക്കുകയാണ് ജപ്പാനിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് സൈറ്റായ സോസോയുടെ സ്ഥാപകനായ മിസാവാ. ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കോടികള്‍ സമ്മാനമായി പ്രഖ്യാപിച്ചാണ് മിസാവാ അവസാനമായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

തന്റെ ഒരു പോസ്റ്റ് റീട്വിറ്റ് ചെയ്യുന്നവര്‍ക്കാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കുമെന്നാണ് പ്രഖ്യാപനം. മത്സരവിജയികളായ നൂറ് പേര്‍ക്കായി 10 കോടി യെന്‍ അഥവാ  65 കോടി രൂപയില്‍പ്പരം പാരിതോഷികമായി നല്‍കാനാണ് തീരുമാനം. ഇക്കാര്യം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ലക്ഷങ്ങളാണ് പോസ്റ്റ് പങ്കുവെച്ച് മത്സരത്തിന്റെ ഭാഗമായത്. ഇത് ഇപ്പോള്‍ റെക്കോഡായി മാറിയിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റ് 38 ലക്ഷം തവണയാണ് റീട്വിറ്റ് ചെയതത്. ഒന്‍പതുലക്ഷം ലൈക്കും കിട്ടി. റീട്വിറ്റുകളുടെ എണ്ണത്തില്‍ മുന്‍പുണ്ടായ 35 ലക്ഷത്തിന്റെ റെക്കോഡാണ് ഇത് പഴങ്കഥയാക്കിയത്. 

റോക്കറ്റില്‍ പൂര്‍ണചന്ദ്രനിലേക്ക് കുതിക്കുന്ന ചിത്രത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന ട്വിറ്റാണ് മത്സരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ജനുവരി അഞ്ചിനാണ് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com