പട്ടം പറത്തി ആഘോഷം, മരക്കൊമ്പില്‍ ചത്തുതൂങ്ങി തത്ത; ക്രൂരത, പ്രതിഷേധം

 മനുഷ്യന്റെ ക്രൂരത മൂലം ജീവന്‍ നഷ്ടപ്പെട്ടൊരു തത്തയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വേദനയാകുന്നത്
പട്ടം പറത്തി ആഘോഷം, മരക്കൊമ്പില്‍ ചത്തുതൂങ്ങി തത്ത; ക്രൂരത, പ്രതിഷേധം

ഘോഷങ്ങള്‍ നല്ലതു തന്നെയാണ്. പക്ഷേ അതിരുകടക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വാര്‍ത്ത. ആര്‍ക്കും ദ്രോഹമില്ലാതെ ആഘോഷങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് മിണ്ടാപ്രാണികള്‍ക്ക് അടക്കം ബുദ്ധിമുട്ടായാല്‍ അത് ഒഴിവാക്കുക തന്നെ വേണം.  മനുഷ്യന്റെ ക്രൂരത മൂലം ജീവന്‍ നഷ്ടപ്പെട്ടൊരു തത്തയെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വേദനയാകുന്നത്. മകര സംക്രാന്തി ആഘോഷത്തിന്റെ ഭാഗമായി പറത്തിയ പട്ടമാണ് തത്തയുടെ ജീവനെടുത്തത്. 

പട്ടത്തിന്റെ നൂലില്‍ കഴുത്ത് കുടുങ്ങി ചത്ത തത്തയുടെ ചിത്രം ട്വിറ്ററിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. വൈല്‍ഡ്‌ലൈഫ് ഫൊട്ടോഗ്രാഫറായ ഭവിക് താക്കര്‍ പകര്‍ത്തിയ ചിത്രം ബിഡിത ബാഗ് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പട്ടം പറത്തല്‍ ഫെസ്റ്റിവലിലൂടെ നൂറുകണക്കിന് പക്ഷികള്‍ ചത്തൊടുങ്ങുന്നതായും ബിഡിത ട്വീറ്റ് ചെയ്തു. 

നിരവധി പേര്‍ ചിത്രം പങ്കുവെക്കുകയും വാര്‍ത്ത ഒരുപോലെ വേദനയും അമ്പരപ്പും സൃഷ്ടിച്ചെന്നും പറഞ്ഞു. ഇനിയെങ്കിലും ഈ ക്രൂരത നിര്‍ത്തൂ എന്നും ചിലര്‍ ആവശ്യപ്പെടുന്നു. ഇതിനു മുന്‍പും ഇത്തരം ക്രൂരതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com