ശനിയുടെ വിസ്മയ വളയങ്ങള്‍ ഉണ്ടായത് ജുറാസിക് കാലഘട്ടത്തില്‍ ;  കസീനി ശേഖരിച്ചത് നിര്‍ണായക വിവരങ്ങളെന്ന് നാസ

ഇന്ധനം തീര്‍ന്നു പോകുന്നതിന് മുമ്പ് ശനിക്കും വളയങ്ങള്‍ക്കുമിടയില്‍ 22 ചാട്ടങ്ങള്‍ കസീനി നടത്തിയിരുന്നു. ഈ ചാട്ടങ്ങളില്‍ നിന്നാണ് കസീനി ശനിയുടെ ഗുരുത്വ വലയത്തിലേക്ക് എത്തിച്ചേര്‍ന്നത്.
ശനിയുടെ വിസ്മയ വളയങ്ങള്‍ ഉണ്ടായത് ജുറാസിക് കാലഘട്ടത്തില്‍ ;  കസീനി ശേഖരിച്ചത് നിര്‍ണായക വിവരങ്ങളെന്ന് നാസ

നിയുടെ വിസ്മയ വളയങ്ങള്‍ രൂപം കൊണ്ടത് ദിനോസറുകളുടെ സമയത്താണെന്ന് നാസ. ശനിയെ കുറിച്ച് പഠിക്കാന്‍ അയച്ച കസീനി നല്‍കിയ വിവരങ്ങളില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വിസമയ വളയങ്ങള്‍ ശനി ഉണ്ടായിക്കഴിഞ്ഞ് രൂപം കൊണ്ടതാണെന്ന് കസീനി നേരത്തേ കണ്ടെത്തിയിരുന്നു. 4500 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശനി ഉണ്ടായതെന്നാണ് കരുതുന്നത്. 

ഇന്ധനം തീര്‍ന്നു പോകുന്നതിന് മുമ്പ് ശനിക്കും വളയങ്ങള്‍ക്കുമിടയില്‍ 22 ചാട്ടങ്ങള്‍ കസീനി നടത്തിയിരുന്നു. ഈ ചാട്ടങ്ങളില്‍ നിന്നാണ് കസീനി ശനിയുടെ ഗുരുത്വ വലയത്തിലേക്ക് എത്തിച്ചേര്‍ന്നത്. കസീനിയില്‍ നിന്നും ലഭിക്കുന്ന റേഡിയോ തരംഗങ്ങളെ ശാസ്ത്രജ്ഞര്‍ അപഗ്രഥിച്ച് വരികയാണ്.

ഭൂമിയെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടല്‍ പ്രകാരം വളയങ്ങള്‍ക്ക് ഒരു കോടി വര്‍ഷം പ്രായമുണ്ടെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടല്‍. കസീനി നല്‍കിയ വിവരങ്ങള്‍ ശനിയെ സംബന്ധിച്ചുള്ള വിവരത്തില്‍ നിര്‍ണായകമായവയാണെന്നും വളയങ്ങളുടെ പ്രായത്തിന് പുറമേ കാലം കൂടി കണ്ടെത്താന്‍ കഴിഞ്ഞത് തുടര്‍ന്ന് നടക്കാന്‍ പോകുന്ന പഠനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും നിലവിലുള്ള സിദ്ധാന്തങ്ങള്‍ വരെ മാറിയേക്കാമെന്നും നാസ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com