കടലിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ 'ഇര്‍വിസ് കപ്പല്‍' ; രൂപകല്‍പ്പന പന്ത്രണ്ടുവയസുകാരന്റേത്

കടലിലെ മാലിന്യമുള്ള ഭാഗത്ത് നിന്നും വെള്ളവും മറ്റ് വസ്തുക്കളും വലിച്ചെടുത്ത ശേഷം വെള്ളം, കടല്‍ ജീവികള്‍, മാലിന്യം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. വെള്ളവും മത്സ്യമുള്‍പ്പടെയുള്ള കടല്‍ ജീവികളെയും തിരി
കടലിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ 'ഇര്‍വിസ് കപ്പല്‍' ; രൂപകല്‍പ്പന പന്ത്രണ്ടുവയസുകാരന്റേത്

ടലിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി കപ്പലിന്റെ മാതൃക നിര്‍മ്മിച്ചിരിക്കുകയാണ് ഹാസിഖ് കസിയെന്ന പന്ത്രണ്ടുകാരന്‍. പൂനെ സ്വദേശിയായ ഈ കൊച്ചു മിടുക്കന്‍ നിരവധി ഡോക്യുമെന്ററികളില്‍ നിന്നാണ് കടലിലെ മാലിന്യത്തിന്റെ ഭീകരത മനസിലാക്കിയത്. ഇതോടെ കടലിലെ മത്സ്യസമ്പത്തിനെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്ത ആരംഭിച്ചു. 'ഇര്‍വിസ്' കുഞ്ഞന്‍ കപ്പലാണ് പരിഹാരമായി കസി മുന്നോട്ട് വയ്ക്കുന്നത്. 

കടലിലെ മാലിന്യമുള്ള ഭാഗത്ത് നിന്നും വെള്ളവും മറ്റ് വസ്തുക്കളും വലിച്ചെടുത്ത ശേഷം വെള്ളം, കടല്‍ ജീവികള്‍, മാലിന്യം എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. വെള്ളവും മത്സ്യമുള്‍പ്പടെയുള്ള കടല്‍ ജീവികളെയും തിരികെ  നിക്ഷേപിച്ച ശേഷം മാലിന്യത്തെ വീണ്ടും തരംതിരിക്കാന്‍ കഴിവുള്ളതാണ് 'ഇര്‍വിസ്'. ഇതിനായി പ്രത്യേക സോസറുകള്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

പ്ലാസ്റ്റിക് മാലിന്യങ്ങളെ വലിപ്പം അനുസരിച്ചും ഭാരം അനുസരിച്ചും അഞ്ചായാണ് തരംതിരിക്കുന്നത്. മത്സ്യങ്ങളെയും മറ്റ് കടല്‍ജീവികളെയും വെള്ളത്തോടൊപ്പം പുറന്തള്ളുന്നതിനായി പ്രത്യേക സെന്‍സറുകള്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

ഒന്‍പത് വയസ്സുള്ളപ്പോഴാണ് മാലിന്യം വേര്‍തിരിക്കുന്നതിനായി കടലില്‍ പ്രത്യേക കപ്പല്‍ ഇറക്കുന്നതിനെ കുറിച്ച് കസി ആലോചിച്ച് തുടങ്ങിയത്. കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിച്ചതോടെ കഴിക്കുന്ന മത്സ്യങ്ങള്‍ക്കുള്ളിലും ഇവയുടെ അംശമെത്തി. ഇതോടെ മീന്‍ കഴിക്കുന്ന മനുഷ്യരിലേക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിച്ചേരുന്നുവെന്നും കസി പറയുന്നു. ഇത് ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്.

 കടലിലെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി കഴിയുന്നതെല്ലാം ചെയ്യാനാണ് ഈ കൊച്ചു മിടുക്കന്റെ തീരുമാനം. ടെഡ് എക്‌സിലും മറ്റും ഈ ആശയം അവതരിപ്പിച്ച് പ്രശംസ നേടിയ കസി പരിസ്ഥിതി സംരക്ഷണത്തിനായുള്ള പുതിയ പദ്ധതികളുടെ തിരക്കിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com