ടൈറ്റാനിയത്തിന്റെ കരുത്ത്, നാലിലൊന്ന് ഭാരവും; 'മെറ്റാലിക് വുഡ്' ശാസ്ത്രത്തിന്റെ പുതിയ സംഭാവന 

ഭാരക്കുറവിനോടൊപ്പം തടിയോടുള്ള സമാനതകളും പരിഗണിച്ചാണ് മെറ്റാലിക് വുഡ് എന്ന പേര് നല്‍കിയത്
ടൈറ്റാനിയത്തിന്റെ കരുത്ത്, നാലിലൊന്ന് ഭാരവും; 'മെറ്റാലിക് വുഡ്' ശാസ്ത്രത്തിന്റെ പുതിയ സംഭാവന 

ടൈറ്റാനിയത്തോളം തന്നെ കരുത്തും നാലിലൊന്ന് ഭാരവുമായി ഒരു പുതിയ മെറ്റാലിക് വുഡ് രൂപകല്‍പന ചെയ്ത് ശാസ്ത്രജ്ഞര്‍. ഭാരക്കുറവിനോടൊപ്പം തടിയോടുള്ള സമാനതകളും പരിഗണിച്ചാണ് മെറ്റാലിക് വുഡ് എന്ന പേര് നല്‍കിയത്. തടിയെപ്പോലെതന്നെ ഈ ലോഹത്തിലും അകത്ത് ചെറുദ്വാരങ്ങള്‍ കണ്ടെത്താന്‍ കഴിയും. ലോഹത്തിലെ കണങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതിന്റെ പ്രത്യേകത കൊണ്ടാണ് ദ്വാരങ്ങള്‍ ഉണ്ടാകുന്നത്. 

മെറ്റലിനെ ഭാരം കുറഞ്ഞതായി നിലനിര്‍ത്തുന്നതിന് ഈ ചെറുദ്വാരങ്ങള്‍ക്കും പങ്കുണ്ട്. ഈ ദ്വാരങ്ങളില്‍ മറ്റ് മെറ്റലുകള്‍ നിറയാക്കാനാകുന്നതുമാണ്. ഇത്തരത്തില്‍ കാത്തോഡ് ആനോഡ് വസ്തുക്കള്‍ നിറയ്ക്കുകയാണെങ്കില്‍ വിമാനത്തിന്റെ ചിറകായി പ്രവര്‍ത്തിക്കുന്നതിനൊപ്പം ഒരു ബാറ്ററിയായും ഇവ ഉപയോഗപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് നാനോസ്‌കെയില്‍ അളവിലുള്ള ചെറുദ്വാരങ്ങളോടെ ഒരു ഷീറ്റ് നിക്കെല്‍ നിര്‍മ്മിച്ചെടുത്തത്. ഗോള്‍ഫ് സ്റ്റിക്കിന്റെ നിര്‍മാണത്തിനും വിമാനത്തിന്റെ ചിറകുകളുടെ നിര്‍മാണത്തിനായും ഉപയോഗിക്കുന്ന ടൈറ്റാനിയം സ്റ്റീലിനോളം ശക്തമായ ലോഹമാണ്. ഇവയ്ക്ക് സ്റ്റീലിന്‍രെ രണ്ടിലൊന്നാണ് ഭാരം. എന്നാല്‍ മെറ്റാലിക് വുഡ് ഇവയെക്കാള്‍ ഭാരവ്യത്യാസം ഉള്ളവയാണ്. 
 
വ്യാവസായികമായി ഉപയോഗിക്കുന്ന അളവുകളില്‍ ഇവയുടെ നിര്‍മ്മാണം സാധ്യമാക്കുക എന്നതാണ് ഗവേഷകര്‍ക്ക് മുന്നിലുള്ള പുതിയ വെല്ലുവിളി. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങല്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ ആവശ്യമായ അളവില്‍ മെറ്റാലിക് വുഡ് നിര്‍മ്മിച്ചെടുക്കാനാകും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ചുരുങ്ങിയ ചിലവില്‍ വളരെ പെട്ടെന്ന് ഇവയുടെ നിര്‍മ്മാണം സാധ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com