അവന്‍ പാട്ടുപാടി തീരുന്നതിന് മുമ്പേ 'ഫയര്‍ ഫോഴ്‌സ് മാമന്‍മാര്‍' മോതിരം ഊരിയെടുത്തു; വൈറല്‍ വീഡിയോ

വിരലില്‍ മോതിരം കുടുങ്ങിയ കുട്ടിയുടെ കയ്യില്‍ നിന്നും മോതിരം ഊരിയെടുക്കുന്ന അഗ്നിരക്ഷാ സേനയുടെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം
അവന്‍ പാട്ടുപാടി തീരുന്നതിന് മുമ്പേ 'ഫയര്‍ ഫോഴ്‌സ് മാമന്‍മാര്‍' മോതിരം ഊരിയെടുത്തു; വൈറല്‍ വീഡിയോ


വിരലില്‍ മോതിരം കുടുങ്ങിയ കുട്ടിയുടെ കയ്യില്‍ നിന്നും മോതിരം ഊരിയെടുക്കുന്ന അഗ്നിരക്ഷാ സേനയുടെ രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം. കുട്ടിക്ക് പേടി തോന്നാതിരിക്കാന്‍ പാട്ട് പാടിച്ചാണ് ഉദ്യോഗസ്ഥര്‍ മോതിരം ഊരിയെടുക്കുന്നത്. 

പൊന്നാനി ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് വൈറല്‍ ആകുന്നത്. ഡ്രൈവര്‍ ഗംഗാധരനും, ഫയര്‍മാന്‍ ബിജു കെ ഉണ്ണിയും ചേര്‍ന്നാണ് മോതിരം ഊരുന്നത്. 

മോതിരം ഊരിയപ്പോള്‍ ചെറുതായി നിലവിളിച്ച കുട്ടിയോട് 'ഇനിപ്പ എന്താ..അങ്ങ് ഊരിയെടുക്കാലോ.. രണ്ട് പാട്ട് പാടിച്ചിട്ട് വിട്ടാ മതി' എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com