ബീഫിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന കാലത്ത് പ്രസാദമായി മട്ടണ്‍ ബിരിയാണി; ഇതാ ഇങ്ങനെയും ഒരു ക്ഷേത്രം (വീഡിയോ)

പ്രസാദമായി നല്ല ഒന്നാംതരം മട്ടണ്‍ ബിരിയാണി കൊടുക്കുന് ഒരു ക്ഷേത്രം. അതും ബീഫിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം പോരടിക്കുന്ന ഇക്കാലത്ത്!
ബീഫിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന കാലത്ത് പ്രസാദമായി മട്ടണ്‍ ബിരിയാണി; ഇതാ ഇങ്ങനെയും ഒരു ക്ഷേത്രം (വീഡിയോ)


പ്രസാദമായി നല്ല ഒന്നാംതരം മട്ടണ്‍ ബിരിയാണി കൊടുക്കുന് ഒരു ക്ഷേത്രം. അതും ബീഫിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം പോരടിക്കുന്ന ഇക്കാലത്ത്! അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ് ഈ ക്ഷേത്രമുള്ളത്. മധുര ജില്ലയിലെ വടക്കാംപട്ടി മുനിയാണ്ടി ക്ഷേത്രത്തിലാണ് ഉത്സവത്തോട് അനുവബന്ധിച്ച് പ്രസാദമായി മട്ടണ്‍ ബിരിയാണി നല്‍കുന്നത്. 

എല്ലാ വര്‍ഷവും ജനുവരിയിലെ മൂന്നാമത്തെ ആഴ്ചയിലെ വെള്ളി, ശനി ദിവസങ്ങളിലാണ് ഇവിടെ മട്ടണ്‍ ബിരിയാണി നല്‍കുന്നത്. എല്ലാവരില്‍ നിന്നും പണം സ്വീകരിച്ചാണ് ഉത്സവം നടത്തുന്നത്- ഒരു വിശ്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

84 വര്‍ഷമായി ഇവിടെ മുനിയാണ്ടി പൂജ നടക്കുന്നു. 1000കിലോ അരിയിട്ടാണ് ബിരിയാണി വയ്ക്കുന്നത്. 250 ആടുകളെ കശാപ്പ് ചെയ്യും. എന്നിട്ട് പാകം ചെയ്ത് പ്രസാദമായി ജനങ്ങള്‍ക്ക് നല്‍കുന്നതാണ് രീതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com