'അതിവേഗമാണ് വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്'; കുരുക്ഷേത്രയില്‍ നിന്ന് ഒരു കുരുന്നു 'റിപ്പോര്‍ട്ടര്‍'; മനം കവര്‍ന്ന് കൊച്ചുമിടുക്കി

വെള്ളത്തിന്റെ ശക്തമായ ഒഴുക്കു മൂലം എനിക്ക് നന്നായി നടക്കാനാകുന്നില്ല. ആ വീട്ടിലേക്ക് നോക്കൂ
'അതിവേഗമാണ് വീട്ടിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്'; കുരുക്ഷേത്രയില്‍ നിന്ന് ഒരു കുരുന്നു 'റിപ്പോര്‍ട്ടര്‍'; മനം കവര്‍ന്ന് കൊച്ചുമിടുക്കി

വെള്ളപ്പൊക്കത്തെക്കുറിച്ച് ആധികാരികമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സ്‌കൂള്‍ കുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ഹരിയാനയിലെ കുരുക്ഷേത്രയിലെ വെള്ളംകയറിയ തെരുവില്‍ നിന്നുകൊണ്ട് ടിവി ജേണലിസ്റ്റുകളെപ്പോലെ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണ് കുട്ടി റിപ്പോര്‍ട്ടര്‍.

ഒരു കൈയില്‍ ഒരു നീളന്‍ വടിയേന്തി മറുകൈയില്‍ മൈക്ക് ഉണ്ടെന്ന് തോന്നിപ്പിക്കും പോലെ കൈ ചുരുട്ടിപ്പിടിച്ചാണ് ഹിന്ദിയില്‍ അവള്‍ വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിഗുരു പ്രശാന്ത് ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് കുട്ടിറിപ്പോര്‍ട്ടറുടെ പ്രകടനം സമൂഹമാധ്യമങ്ങളില്‍ തരംഗമായത്.

അഭിനന്ദനം നിറഞ്ഞ പ്രതികരണങ്ങളാണ് വീഡയോക്കു താഴെയുള്ള കമന്റ്‌ബോക്‌സില്‍ നിറയുന്നത്. വെള്ളം നിറഞ്ഞ തെരുവിലൂടെ വലിയൊരു വടിയുമായി നടക്കുന്ന പെണ്‍കുട്ടി ഒരു പ്രൊഫഷനലിനെപ്പോലെയാണ് വെള്ളപ്പൊക്കത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.


''അതിവേഗമാണ് വെള്ളം ഒഴുകിയെത്തുന്നത്. ദയവായി ഇത് കാണൂ. വെള്ളത്തിന്റെ ശക്തമായ ഒഴുക്കു മൂലം എനിക്ക് നന്നായി നടക്കാനാകുന്നില്ല. ആ വീട്ടിലേക്ക് നോക്കൂ. അവിടെ ഒരുപാടുവെള്ളമുണ്ട്. വെള്ളം വീട്ടിലേക്ക് കയറുന്നതു തടയാനായി സിമന്റ്കട്ടകളടങ്ങിയ ചാക്ക് ഉപയോഗിച്ചിട്ടുണ്ട്''. ഇങ്ങനെയാണ് പെണ്‍കുട്ടിയുടെ റിപ്പോര്‍ട്ടിംഗ്. 

ഭാവിയില്‍ മിടുക്കിയായ ഒരു ജേണലിസ്റ്റ് ആകുമെന്നും. ഇവളുടെ റിപ്പോര്‍ട്ടിങ് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ തീര്‍ച്ചയായും വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണുമെന്നുമാണ് ദൃശ്യങ്ങള്‍ കണ്ട പലരുടെയും പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com