അഴുക്കുകള്‍ ചേര്‍ന്ന് പതഞ്ഞുപൊന്തിവരുന്നതല്ല, വിരലുകള്‍ ഇടാത്ത ഫസ്റ്റ് ക്ലാസ് ഫുള്‍ ജാര്‍ സോഡ ഇങ്ങനെ തയാറാക്കാം

ചെറിയ ഗ്ലാസിന്റെ അടിയില്‍ ഉള്ള അഴുക്കും ചെളിയും ചെറിയ ഗ്ലാസ് സോഡയിലേക്ക് ഇടുന്ന ആളുടെ വിരലുകള്‍ക്കിടയില്‍ ഉള്ള അഴുക്കുകളുംവയറ്റിലേക്ക് പോകാന്‍ സാധ്യതയുണ്ട്
അഴുക്കുകള്‍ ചേര്‍ന്ന് പതഞ്ഞുപൊന്തിവരുന്നതല്ല, വിരലുകള്‍ ഇടാത്ത ഫസ്റ്റ് ക്ലാസ് ഫുള്‍ ജാര്‍ സോഡ ഇങ്ങനെ തയാറാക്കാം

ണ്ട് ദിവസമായി കേരളം മുഴുവന്‍ ഫുള്‍ജാര്‍ സോഡയുടെ പിന്നാലെയാണ്. ഫുള്‍ ജാര്‍ സോഡ കുടിക്കുന്നതിന്റെ വീഡിയോകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. കുലുക്കി സര്‍ബത്തിനെ പിന്നിലാക്കിക്കൊണ്ടാണ് പുതുപുത്തന്‍ ഡ്രിങ്കിന്റെ കുതിപ്പ്. എന്നാല്‍ അതിനൊപ്പം തന്നെ ഫുള്‍ജാര്‍ സോഡ ആരോഗ്യകരമല്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

ഇഞ്ചിയും മുളകും ഉപ്പും ഉള്‍പ്പടെയുള്ളവ അരച്ച മിക്‌സ് ചെറിയ ഗ്ലാസിലാക്കി വലിയ ഗ്ലാസിലേക്ക് ഇടുമ്പോള്‍ പതഞ്ഞുപൊന്തുന്ന ഫുള്‍ ജാര്‍ റെഡിയാകും. എന്നാല്‍ ഇതിലൂടെ ചെറിയ ഗ്ലാസിന്റെ അടിയില്‍ ഉള്ള അഴുക്കും ചെളിയും ചെറിയ ഗ്ലാസ് സോഡയിലേക്ക് ഇടുന്ന ആളുടെ വിരലുകള്‍ക്കിടയില്‍ ഉള്ള അഴുക്കുകളുംവയറ്റിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ സുരേഷ് സി പിള്ള. ഫുള്‍ജാര്‍ സോഡ ഉണ്ടാക്കുന്ന രീതിയാണ് ഫേയ്‌സ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഫുള്‍ ജാര്‍ മാത്രമല്ല കാക്ക് റ്റൈല്‍ കോട്ടയം എന്ന വ്യത്യസ്തമായ ഡ്രിങ്കുണ്ടാക്കാനുള്ള റെസിപ്പിയും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

സുരേഷ് സി പിള്ള തയാറാക്കിയ റെസിപ്പീസ് ഇങ്ങനെ; 

ഫുള്‍ ജാര്‍ സോഡാ (വിരലുകള്‍ ഇടാത്ത), പിന്നെ കോക്ക് റ്റൈലും.....

'ചേട്ടാ, വിരലിടാത്ത ചായ ഒന്ന്' എന്ന സിനിമാ ഡയലോഗ് ആണ് ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊടിരിക്കുന്ന ഫുള്‍ ജാര്‍ സോഡാ ഉണ്ടാകുന്നത് വീഡിയോയില്‍ കണ്ടപ്പോള്‍ തോന്നിയത്.

ചെറിയ ഗ്ലാസിന്റെ അടിയില്‍ ഉള്ള അഴുക്കും ചെളിയും ചെറിയ ഗ്ലാസ് സോഡയിലേക്ക് ഇടുന്ന ആളുടെ വിരലുകള്‍ക്കിടയില്‍ ഉള്ള അഴുക്കുകളും എല്ലാം കൂടിയാണ് ഫുള്‍ ജാര്‍ സോഡാ പതഞ്ഞു പൊങ്ങി വരുന്നതു കണ്ടപ്പോള്‍ ആകെ ഒരു അണ്‍ഹൈജീനിക്ക് ഫീലിംഗ്. ഈയൊരു ചിന്തയാണ് ഇങ്ങനെയൊന്ന് പരീക്ഷിക്കാന്‍ തോന്നിയത്.

വളരെ സിമ്പിള്‍ ആയി ഫുള്‍ ജാര്‍ സോഡാ വീട്ടില്‍ എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം.

ചേരുവകള്‍ 
സോഡാ  അര ലിറ്ററിന്റെ ഒരു കുപ്പി 
ഇഞ്ചി ഒരു കഷണം 
പച്ചമുളക്  ഒരെണ്ണം (എരിവ് കൂടുതല്‍ ഇഷ്ടം ഉള്ളവര്‍ക്ക് രണ്ടെണ്ണം ആകാം)
മിന്റ്/ പൊതിന പത്ത് ഇലകള്‍ 
പഞ്ചസാര 4 ടീ സ്പൂണ്‍ 
ഉപ്പ്  അര ടീ സ്പൂണ്‍ 
നാരങ്ങാ നീര് രണ്ടു ചെറു നാരങ്ങാ പിഴിഞ്ഞത് 
ഐസ് 5 ക്യൂബ്

ഇഞ്ചി, പച്ചമുളക്, പൊതീന, പഞ്ചസാര എന്നിവ ഒരു ചെറിയ മിക്‌സിയില്‍ (സ്‌പൈസ് മിക്‌സര്‍ ഉണ്ടെങ്കില്‍ അതാണ് കൂടുതല്‍ അനുയോജ്യം) വെള്ളം ഒഴിക്കാതെ അരച്ചെടുക്കുക. ഇതില്‍ പകുതി ഒരു ഗ്ലാസ്സിലേക്ക് പകരുക, ഉപ്പ്, നാരങ്ങാ നീര് ഇവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് 5 ക്യൂബ് ഐസ് ഇടുക. ഇനി ഒരു സ്പൂണ്‍ ഉപയാഗിച്ചു ഇളക്കിക്കൊണ്ട്,പതിയെ സോഡാ ചേര്‍ക്കുക. ഫുള്‍ ജാര്‍ സോഡാ റെഡി!

ഇനിയാണ് മാസ്റ്റര്‍ പീസ്! നിങ്ങള്‍ക്ക് കോക്ക് റ്റൈല്‍ ഇഷ്ടമാണോ? സുഹൃത്തുക്കള്‍ വരുമ്പോള്‍ ഇതേ റെസിപ്പി കൊണ്ട് കോക്ക് റ്റൈല്‍ എങ്ങിനെ ഉണ്ടാക്കാം എന്നാണ് ഇനി പറയുന്നത്. പകുതി മാറ്റി വച്ച മുകളിലത്തെ ഇഞ്ചി, പച്ചമുളക്, പൊതീന, പഞ്ചസാര എന്നിവ അരച്ചത്, ഒരു കോക്ക് റ്റൈല്‍ ഗ്ലാസ്സിലേക്ക് പകരുക. ഒരു നാരങ്ങാ പിഴിഞ്ഞ് അതിലേക്ക് ഒഴിക്കുക. 5 ക്യൂബ് ഐസ് മിക്‌സറില്‍ ക്രഷ് ചെയ്തു ഇതിലേക്ക് ചേര്‍ക്കുക. ഇതില്‍ 50 ml ക്രാന്‍ബെറി ജ്യൂസ് (അല്ലെങ്കില്‍ ചെറി ജ്യൂസ്) ഒഴിക്കുക. ഇതിലേക്ക് 25 ാഹ ഓറഞ്ചു ജ്യൂസ് ചേര്‍ക്കുക. ബാക്കി സോഡാ ഇതിലേക്ക് ചേര്‍ക്കുക. 'കോക്ക് റ്റൈല്‍ കോട്ടയം' റെഡി. ഇതിന് അക്ഷര നഗരിയുടെ പേരിരിക്കട്ടെ.

ഇനി നിങ്ങളുടെ വിദേശികളായ സുഹൃത്തുക്കളെ ഡിന്നറിന് വിളിക്കുമ്പോള്‍, സോഡയ്ക്ക് പകരം 40 ാഹ വോഡ്ക ആഡ് ചെയ്താല്‍, അവര്‍ക്ക് ഇതൊരു നല്ല ട്രീറ്റ് ആകും. എരിവും, പുളിയും ഉള്ള കോക്ക് റ്റൈല്‍ അവര്‍ക്കൊരു പുതിയ അനുഭവം ആകും. പരീക്ഷിച്ചു നോക്കൂ. അപ്പോള്‍ പേരു മറക്കണ്ട 'കോക്ക് റ്റൈല്‍ കോട്ടയം'.

ചിത്രത്തില്‍ ഇന്ന് വൈകുന്നേരം ഉണ്ടാക്കിയ ഫുള്‍ ജാര്‍ സോഡയും, കോക്ക് റ്റൈല്‍ കോട്ടയ' വും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com