ആഴ്ചകളോളം കഴുകാതെ ഉപയോഗിക്കാന്‍ കഴിയുന്ന അടിവസ്ത്രങ്ങള്‍; പുത്തന്‍ കണ്ടുപിടുത്തവുമായി യുവാക്കള്‍

ആഴ്ചകളോളം കഴുകാതെ ഉപയോഗിക്കാന്‍ കഴിയുന്ന അടിവസ്ത്രങ്ങള്‍; പുത്തന്‍ കണ്ടുപിടുത്തവുമായി യുവാക്കള്‍

ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് കഴുകാതെ ആഴ്ചകളോളം ധരിക്കാന്‍ കഴിയുന്ന അടിവസ്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തത്

വ്യക്തി ശുചിത്വത്തില്‍ ഏറ്റവും പ്രധാനം വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. കഴുകി വൃത്തിയാക്കിയ അടിവസ്ത്രങ്ങള്‍ വേണം ദിവസേന ഉപയോഗിക്കാന്‍. ട്രക്കിങ്ങിനും അഡ്വഞ്ചര്‍ ട്രിപ്പിനും മറ്റും പോകുമ്പോള്‍ പലര്‍ക്കും ഇത് പാലിക്കാന്‍ സാധിക്കാറില്ല. അതിനാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. എന്നാല്‍ ഇനി ആരും പേടിക്കേണ്ട. കഴുകാതെ ആഴ്ചകളോളം ഉപയോഗിക്കാന്‍ കഴിയുന്ന അടിവസ്ത്രങ്ങള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. 

ഒരുകൂട്ടം യുവാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് കഴുകാതെ ആഴ്ചകളോളം ധരിക്കാന്‍ കഴിയുന്ന അടിവസ്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തത്. സ്വയം ശുദ്ധീകരിക്കാന്‍ കഴിവുള്ള അടിവസ്ത്രങ്ങളാണ് ഇവ. ഡെന്‍മാര്‍ക്കിലെ ഓര്‍ഗാനിക് ബേസിക്‌സ് എന്ന കമ്പനിയുടെയാണ് ആശയം. വെള്ളിയാണ് ഇതിലെ സുപ്രധാന ഘടകം. 

ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവ് വെള്ളിയ്ക്കുണ്ട്. അതിനാലാണ് ബഹിരാകാശ യാത്രികര്‍ക്കുള്ള കുടിവെള്ളം ശുദ്ധിയാക്കാന്‍ നാസ വെള്ളി ഉപയോഗിക്കുന്നത്. 99.9 ശതമാനം ബാക്റ്റീരിയകളെയും കൊല്ലാന്‍ ശേഷിയുള്ള സില്‍വര്‍ ഫോര്‍മുല കോട്ടിങ്ങോടെയാണ് അടിവസ്ത്രം നിര്‍മിച്ചിരിക്കുന്നത് എന്നാണ് ഓര്‍ഗാനിക് ബേസിക്‌സ് പറയുന്നത്. കൂടാതെ ഇവ ദുര്‍ഗന്ധവും മാറ്റും. ഇതിലൂടെ ആഴ്ചകളോളും അടിവസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കാനാവും. 

സില്‍വര്‍ ടെക് 2.0 എന്ന് പേരിട്ടിരിക്കുന്ന ഈ ആശയത്തിന്റെ പുതിയപതിപ്പില്‍  100 ശതമാനം റീസൈക്കിള്‍ഡ് പദാര്‍ത്ഥങ്ങള്‍ കൊണ്ടാണ് അടിവസ്ത്രങ്ങളുടെ നിര്‍മ്മാണം. ഇതിനൊപ്പം നൂതനമായ തയ്യല്‍ രീതി ഉപയോഗിക്കുക വഴി അടിവസ്ത്രങ്ങള്‍ ഒരുപാട് കാലം നിലനില്‍ക്കുമെന്നാണ് ഓര്‍ഗാനിക് ബേസിക്‌സ് അവകാശവാദം. ഇതിന്റെ നിര്‍മാണവും വില്‍പ്പനയും ആരംഭിച്ചു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com