ബിക്കിനി ചിത്രം പങ്കുവെച്ചു ; ഡോക്ടറുടെ ലൈസന്‍സ് തെറിച്ചു; അനുചിത വസ്ത്രധാരണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍

'അനുചിതമായ വസ്ത്രധാരണം' എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി
ബിക്കിനി ചിത്രം പങ്കുവെച്ചു ; ഡോക്ടറുടെ ലൈസന്‍സ് തെറിച്ചു; അനുചിത വസ്ത്രധാരണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍

മ്യാന്മര്‍ : ഫെയ്‌സ്ബുക്കില്‍ ബിക്കിനി ചിത്രം പങ്കുവച്ച ഡോക്ടറുടെ ലൈസന്‍സ് മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. 'അനുചിതമായ വസ്ത്രധാരണം' എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ജനറല്‍ ഫിസിഷ്യനായ നംഗ് മ്യു സാനിന്റെ ലൈസന്‍സാണ് മ്യാന്മാര്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയത്. 

രണ്ടു വര്‍ഷം മുന്‍പ് മോഡലിംഗ് രംഗത്തെത്തിയ നംഗ് മ്യൂ സാന്‍, അല്‍പ്പ വസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതാണ് അധികൃതരെ ചൊടിപ്പിച്ചത്. അശ്ലീലമായ ഫോട്ടോകള്‍ പങ്കുവയ്ക്കുന്നത് മ്യാന്‍മറിന്റെ സംസ്‌കാരമല്ല എന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ നേരത്തെയും നംഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 


എന്നാല്‍, മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ പോരാടാനാണ് നംഗിന്റെ തീരുമാനം. ജോലി സമയത്തല്ല അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇടപെടരുതെന്നും നംഗ് ആവശ്യപ്പെട്ടു. കഷ്ടപ്പെട്ട് നേടിയ ഡോക്ടര്‍ പദവി നഷ്ടപ്പെടുത്തില്ല. കൗണ്‍സില്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും നംഗ് വ്യക്തമാക്കി. 

ലൈസന്‍സ് റദ്ദാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലയച്ച കത്തും നംഗ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടിയെ തുടര്‍ന്ന് മോഡലിംഗ് രംഗം ഉപേക്ഷിക്കില്ലെന്നും നംഗ് വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com