സമ്മര്‍ ഫെസ്റ്റില്‍ ഇക്കുറി 'ഫിഷ് റോക്ക്' കേള്‍ക്കാം; ജെന്നിഫര്‍ ലോപ്പസും ലയണല്‍ റിച്ചിയും തകര്‍ക്കുന്ന വേദിയില്‍ തൈക്കൂടം ബ്രിഡ്ജും 

ഗോവിന്ദ് വസന്തയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘമാണ് ബാന്‍ഡിന്റെ ഭാഗമായി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്
സമ്മര്‍ ഫെസ്റ്റില്‍ ഇക്കുറി 'ഫിഷ് റോക്ക്' കേള്‍ക്കാം; ജെന്നിഫര്‍ ലോപ്പസും ലയണല്‍ റിച്ചിയും തകര്‍ക്കുന്ന വേദിയില്‍ തൈക്കൂടം ബ്രിഡ്ജും 

ലോകത്തിലെ ഏറ്റവും വലിയ സംഗീത ഉത്സവമെന്ന ഗിന്നസ് റെക്കോര്‍ഡുള്ള യുഎസിലെ സമ്മര്‍ ഫെസ്റ്റില്‍ ഇക്കുറി മലയാളികളുടെ സ്വന്തം തൈക്കൂടം ബ്രിഡ്ജും. ജെന്നിഫര്‍ ലോപ്പസ്, ലയണല്‍ റിച്ചി, അമേരിക്കന്‍ റാപ്പര്‍മാരായ സനൂപ് ഡോഗ്, ലില്‍ വെയ്ന്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പാപ റോച്ച്, ദി കില്ലേഴ്‌സ്, ഡെത്ത് കാബ് ബൈ ക്യൂട്ടി എന്നീ റോക്ക് ബാന്‍ഡുകളും എത്തുന്നുണ്ട്. 

ഈ മാസം 26-ാം തിയതി മുതല്‍ 30വരെയും ജൂലൈ രണ്ട് മുതല്‍ ഏഴ് വരെയുമാണ് ഫെസ്റ്റ്. വിസ്‌കോന്‍സെന്‍ എന്ന സ്ഥലത്താണ് ഈ സംഗീത മാമാങ്കം അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എണ്ണൂറോളം പ്രമുഖ ബ്രാന്‍ഡുകളാണ് ഫെസ്റ്റില്‍ സംഗീതം അവതരിപ്പിക്കാനെത്തുന്നത്. 11 സ്റ്റേജുകളിലായാണ് പരിപാടി അരങ്ങേറുന്നത്. 

ഗോവിന്ദ് വസന്തയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘമാണ് ബാന്‍ഡിന്റെ ഭാഗമായി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. 
സംഘാടകരുടെ ക്ഷണം ലഭിച്ചതിന് ശേഷവും വിസയടക്കമുള്ള സാമ്പത്തിക ചെലവുമൂലം അനിശ്ചിതത്വത്തിലായ അവസരം ഫ്രീഡം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെയാണ് യാഥാര്‍ത്ഥ്യമാകുന്നത്. സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകളായിരിക്കും ഫെസ്റ്റില്‍ അവതരിപ്പിക്കുകയെന്ന് തൈക്കൂടം ബ്രിഡ്ജ് അംഗങ്ങള്‍ പറഞ്ഞു. കേരളം ഏറ്റെടുത്ത ഫിഷ് റോക്ക് പോലെയുള്ള സ്വന്തം സൃഷ്ടികളായിരിക്കും ടീം അവതരിപ്പിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com