'സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ'; പ്രിന്‍സിപ്പലിന്റെ വിരമിക്കല്‍ ദിനം കണ്ണീരണിഞ്ഞ് കുട്ടികള്‍, വികാരനിര്‍ഭരം (വീഡിയോ)

പ്രിയപ്പെട്ട പ്രിന്‍സിപ്പല്‍ വിരമിക്കുന്നതിന്റെ വേദനയില്‍ വിദ്യാര്‍ത്ഥികളുടെ വൈകാരിക പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
'സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ'; പ്രിന്‍സിപ്പലിന്റെ വിരമിക്കല്‍ ദിനം കണ്ണീരണിഞ്ഞ് കുട്ടികള്‍, വികാരനിര്‍ഭരം (വീഡിയോ)

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നുകേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക അച്ചടക്കത്തിന്റെ ആള്‍രൂപമെന്നതാണ്. അതുകൊണ്ട് തന്നെ പ്രിന്‍സിപ്പലിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ നെറ്റിച്ചുളിക്കുന്നവരും കുറവല്ല. കുട്ടികളെ സ്്‌നേഹം കൊണ്ട് മൂടുന്ന പ്രിന്‍സിപ്പല്‍മാരുടെ കഥകളും നിരവധി കേട്ടിട്ടുണ്ട്.  ഇത്തരത്തില്‍ വിദ്യാര്‍ത്ഥി - പ്രിന്‍സിപ്പല്‍ സ്‌നേഹബന്ധത്തിന്റെ കഥയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.

മിസോറാമിലെ ഐസ്വാളിലാണ് സംഭവം. തങ്ങളുടെ പ്രിയപ്പെട്ട പ്രിന്‍സിപ്പല്‍ വിരമിക്കുന്നതിന്റെ വേദനയില്‍ വിദ്യാര്‍ത്ഥികളുടെ വൈകാരിക പ്രകടനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ''സാര്‍ പോകല്ലേ, ഞങ്ങള്‍ക്കൊപ്പം നില്‍ക്കൂ'', സ്‌കൂള്‍ പരിസരം നിറഞ്ഞുകവിഞ്ഞ വിദ്യാര്‍ഥികള്‍ കരഞ്ഞു പറഞ്ഞു. പ്രിയപ്പെട്ട പ്രിന്‍സിപ്പാള്‍ വിരമിച്ചു മടങ്ങുന്നതിന്റെ വേദനയായിരുന്നു എല്ലാവരിലും.  ഇടയ്ക്ക് വിങ്ങലടക്കാനാകാതെ അദ്ദേഹവും കണ്ണു തുടച്ചു. പ്രിയശിഷ്യരെ ചേര്‍ത്തുപിടിച്ചു. 

ഐസ്വാളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 11 വര്‍ഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശേഷമാണ് മാവിയ വിരമിച്ചത്. അധ്യാപന രംഗത്ത് 32 വര്‍ഷത്തെ അനുഭവസമ്പത്തുമുണ്ട്. കെമിസ്ട്രിയും കണക്കുമായിരുന്നു പഠിപ്പിച്ചിരുന്ന വിഷയങ്ങള്‍. ഇതിനു പുറമേ സന്മാര്‍ഗ ശാസ്ത്രവും വിദ്യാര്‍ഥികളെ പഠിപ്പിച്ചിരുന്നു. 

വിരമിച്ചിട്ടു രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും മാവിയയുടെ ഉള്ളില്‍ നിന്നും ആ രംഗങ്ങള്‍ മായുന്നില്ല. താന്‍ വിദ്യാര്‍ഥികളെ ശകാരിച്ചിട്ടും ശിക്ഷിച്ചിട്ടുമുണ്ടെന്നും അതൊക്കെ സ്‌നേഹം കൊണ്ടാണെന്ന് അവര്‍ക്ക് മനസിലായതിനാലാണ് ഇത്രയും സ്‌നേഹം തിരികെ ലഭിക്കുന്നതെന്നും മാവിയ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com