ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ചരിത്രം കുറിച്ച് രണ്ട് മലയാളികള്‍; അന്താരാഷ്ട്ര ഡിസൈനര്‍മാര്‍ക്ക് വഴികാട്ടിയായി മഞ്ജുലക്ഷ്മിയും കാരറ്റും 

ഡിസൈനറായ മഞ്ജുലക്ഷ്മിയും ഫാഷന്‍ ഫോട്ടോഗ്രാഫറായ കാരറ്റ് ജി കെയുമാണ് ഇക്കഴിഞ്ഞ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഷോ ഡയറക്ടര്‍മാരായി തിളങ്ങിയത്
ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ചരിത്രം കുറിച്ച് രണ്ട് മലയാളികള്‍; അന്താരാഷ്ട്ര ഡിസൈനര്‍മാര്‍ക്ക് വഴികാട്ടിയായി മഞ്ജുലക്ഷ്മിയും കാരറ്റും 

ന്ത്യന്‍ ഫാഷന്‍ രംഗത്ത് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മലയാളികളായ മഞ്ജുലക്ഷ്മിയും കാരറ്റ് ജി കെയും. ഡിസൈനറായ മഞ്ജുലക്ഷ്മിയും ഫാഷന്‍ ഫോട്ടോഗ്രാഫറായ കാരറ്റ് ജി കെയുമാണ് ഇക്കഴിഞ്ഞ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ 'ഷോ ഡയറക്ടര്‍മാരായി' തിളങ്ങിയത്. ഇരുവരും ചേര്‍ന്നാണ് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ഡിസൈനര്‍മാരുടെ ഫാഷന്‍ ഷോ സംവിധാനം ചെയ്തത്. 

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ആദ്യമായാണ് ഇന്ത്യക്കാരായ രണ്ടുപേര്‍ അന്താരാഷ്ട്ര ഡിസൈനര്‍മാരുടെ ഷോ സംവിധാനം ചെയ്യുന്നത്. തനിക്ക് ലഭിച്ച ഈ അവസരത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ അന്താരാഷ്ട്ര ഡിസൈനര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ലഭിച്ച അവസരത്തില്‍ ഏറെ അഭിമാനമുണ്ടെന്നും മഞ്ജുലക്ഷ്മി പറഞ്ഞു. 

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറായും ഷോ ഡയറക്ടറായും അവസരം ലഭിച്ചത് ഒരു അപ്രതീക്ഷിത സമ്മാനമായിരുന്നന്നെന്നാണ് കാരറ്റ് ജികെയുടെ വാക്കുകള്‍. ഫാഷന് പേരികേട്ട നഗരത്തില്‍ ഇതുപോലൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും കാരറ്റ്  പറഞ്ഞു. ഷോ വലിയ വിജയമായിരുന്നെന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മഞ്ജുലക്ഷ്മി തൃശ്ശൂര്‍ സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം മഞ്ജുവിന്റെ ഡീസൈനുകള്‍ ഷോയില്‍ ഇടം നേടിയിരുന്നു. ഈ വര്‍ഷത്തെ ഓസ്‌കാര്‍ വേദിയിലും മഞ്ജുവിന്റെ ഡിസൈനുകള്‍ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ മഞ്ജു താരമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com