നവവധുവിന്റെ കുസൃതി ഇഷ്ടമായില്ല ; വിവാഹവേദിയില്‍ യുവതിയുടെ കരണത്തടിച്ച് വരന്‍ ( വീഡിയോ)

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വരന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി
നവവധുവിന്റെ കുസൃതി ഇഷ്ടമായില്ല ; വിവാഹവേദിയില്‍ യുവതിയുടെ കരണത്തടിച്ച് വരന്‍ ( വീഡിയോ)

ലണ്ടന്‍ : വിവാഹദിനത്തില്‍ പരസ്പരം കേക്ക് നല്‍കുന്നതിനിടെ നവവധു കാണിച്ച തമാശ വരന് ഒട്ടും ഇഷ്ടപ്പെട്ടില്ല. കാഴ്ചക്കാരുടെ മുന്നില്‍ ഇളിഭ്യനായതായി കരുതിയ വരന്‍ വധുവിന്റെ ചെകിട്ടത്ത് അടി നല്‍കിയാണ് ദേഷ്യം തീര്‍ത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ചടങ്ങിനിടെ വരന്‍ വധുവിന് കേക്ക് നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടി വരന് കേക്ക് നല്‍കുന്നതിനിടെ, വായുടെ അടുത്ത് വെച്ച് കൈ പിന്നോട്ട് വലിച്ചു. ഇതില്‍ ദേഷ്യപ്പെട്ടായിരുന്നു വരന്റെ പ്രതികരണം.

ദേഷ്യപ്പെട്ടു നില്‍ക്കുന്ന വരനെ പുറകില്‍ നില്‍ക്കുന്ന ആള്‍ വിളിച്ച് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ളതാണ് വിഡിയോ എന്നാണ് റിപ്പോർട്ടുകൾ. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വരന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. അയാള്‍ക്കെതിരെ പരാതി നല്‍കണമെന്നും, അയാള്‍ക്ക് മാനുഷിക മൂല്യങ്ങളുടെ വില അറിയില്ലെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com