പത്മ ലക്ഷ്മി യുഎന്‍ഡിപിയുടെ ഗുഡ്‌വില്‍ അമ്പാസഡര്‍

വനിതാ ദിനം ആചരിക്കുന്ന ഈ ദിവസത്തില്‍ ലോകത്ത് തൊഴിലിടങ്ങളിലും മറ്റും വിവേചനവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെ മുഖം നമ്മള്‍ സ്മരിക്കണമെന്ന് പത്മ ലക്ഷ്മി പ്രതികരിച്ചു. 
പത്മ ലക്ഷ്മി യുഎന്‍ഡിപിയുടെ ഗുഡ്‌വില്‍ അമ്പാസഡര്‍

ന്ത്യന്‍- അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും മോഡലും പാചക വിദഗ്ധയുമായ പത്മ ലക്ഷ്മിയെ യുണൈറ്റഡ് നാഷന്‍സ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഡിപി) ഗുഡ്‌വില്‍ അമ്പാസഡര്‍ആയി തെരഞ്ഞെടുത്തു. 

ഇന്ന്, ലോക വനിതാദിനമായ മാര്‍ച്ച് എട്ടിനാണ് യുഎന്‍ഡിപിയുടെ ഗുഡ് വില്‍ അംബാസിഡര്‍ സ്ഥാനത്തേക്ക് പത്മ ലക്ഷ്മിതിരഞ്ഞെടുക്കപ്പെട്ടത്. വനിതാ ദിനം ആചരിക്കുന്ന ഈ ദിവസത്തില്‍ ലോകത്ത് തൊഴിലിടങ്ങളിലും മറ്റും വിവേചനവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെ മുഖം നമ്മള്‍ സ്മരിക്കണമെന്ന് പത്മ ലക്ഷ്മി പ്രതികരിച്ചു. ധനിക രാഷ്ട്രങ്ങളിലും ദരിദ്ര രാഷ്ട്രങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം ഒരേ പോലെത്തന്നെയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ലിംഗം, പ്രായം, വംശം എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ സ്ത്രീവിവേചനത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ ഈ വിവേചനത്തിന്റെ തോത് കൂടുമെന്നും പത്മ വ്യക്തമാക്കി.

ഇന്ത്യന്‍ അമേരിക്കന്‍ അഭിനേത്രിയും പാചക വിദഗ്ധയുമായ പത്മ ലക്ഷ്മിയുടെ പിതാവ് മലയാളിയും മാതാവ് യൂറോപ്പുകാരിയുമാണ്. ചെന്നൈയിലും ന്യൂയോര്‍ക്കിലുമാണ് ഇവര്‍ വളര്‍ന്നത്. 2004 മുതല്‍ 2007 വരെയുള്ള കാലട്ടത്തില്‍ നോവലിസ്റ്റ് സല്‍മാന്‍ റഷ്ദിയായിരുന്നു പത്മയുടെ ഭര്‍ത്താവ്. താന്‍ കൗമാരപ്രായത്തില്‍ ലൈംഗിഗാതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഈയടുത്ത് പത്മ രംഗത്തെത്തിയത് വലിയ വിവാദമായിട്ടുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com