സീരിയലിലെ തിരക്കുള്ള താരം, ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ ഓട്ടോ ഡ്രൈവര്‍; 'സൂപ്പര്‍ ലേഡിയുടെ' കഥ പങ്കുവച്ച് ബോളിവുഡ് താരം (വീഡിയോ)

ഓട്ടോ ഡ്രൈവറായ സീരിയല്‍ നടിക്കൊപ്പമുള്ള ബോളിവുഡ് നടന്‍ ബോമന്‍ ഇറാനിയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്
സീരിയലിലെ തിരക്കുള്ള താരം, ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ ഓട്ടോ ഡ്രൈവര്‍; 'സൂപ്പര്‍ ലേഡിയുടെ' കഥ പങ്കുവച്ച് ബോളിവുഡ് താരം (വീഡിയോ)

ട്ടോ ഡ്രൈവറായ സീരിയല്‍ നടിക്കൊപ്പമുള്ള ബോളിവുഡ് നടന്‍ ബോമന്‍  ഇറാനിയുടെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. 

മറാത്ത സീരിയില്‍ നടി ലക്ഷ്മിയോടൊപ്പമുള്ള തന്റെ സവാരിയുടെ വീഡിയോ വ്യാഴാഴ്ചയാണ് ബോമ്മന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. രണ്ടു ജോലികള്‍ക്കിടയിലെ ലക്ഷിമിയുടെ ജീവിതത്തപ്പറ്റിയും അദ്ദേഹം പിന്നീട് പറഞ്ഞു. 

പുറത്തുവിട്ട വീഡിയോയില്‍ ലക്ഷ്മിയോടൊപ്പം ഓട്ടോയുടെ ഡ്രൈവിങ് സീറ്റിലാണ് ബോമ്മന്റെയും ഇരിപ്പ്. ' റിക്ഷാ ഡ്രൈവറും മറാത്ത സീരിയല്‍ നടിയുമായ സൂപ്പര്‍ ലേഡിയായ ലക്ഷ്മിയെ കണ്ടു. ഒരു യഥാര്‍ത്ഥ ഹീറോ. നിങ്ങള്‍ക്കും ഈ റിക്ഷയില്‍ സഞ്ചരിക്കാന്‍ അവസരം ലഭിക്കമെന്ന് പ്രതീക്ഷിക്കുന്നു.' അദ്ദേഹം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com