'അന്നത്തെ നഷ്ടബോധവും വാശിയും എനിക്ക് സിവില്‍ സര്‍വീസ് നേടിത്തന്നു'; മാതൃകയാക്കാം സജാദിനെ, കുറിപ്പ്‌

'അന്നത്തെ നഷ്ടബോധവും വാശിയും എനിക്ക് സിവില്‍ സര്‍വീസ് നേടിത്തന്നു'; മാതൃകയാക്കാം സജാദിനെ, കുറിപ്പ്‌

ആശംസകള്‍ക്കിടയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന ആ കുട്ടികള്‍ ഈ കുറിപ്പ് വായിക്കണം

ത്താം ക്ലാസ് ഫലം വന്നതിന്റെ ആഘോഷത്തിലാണ് എല്ലാവരും. മികച്ച വിജയം നേടിയ കുട്ടികളെ കൈമെയ് മറന്ന് പ്രശംസിക്കുകയാണ് എല്ലാവരും. എന്നാല്‍ ഇതിനിടയില്‍ മറന്നുപോകുന്ന ഒരു വിഭാഗമുണ്ട്. ആശംസകള്‍ക്കിടയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് ഇരിക്കുന്ന ആ കുട്ടികള്‍ ഈ കുറിപ്പ് വായിക്കണം. പത്താം ക്ലാസില്‍ മാര്‍ക്ക് കുറഞ്ഞത് തന്റെ ജീവിതം മാറ്റിയത് എങ്ങനെയാണെന്ന് പങ്കുവെക്കുകയാണ് ഇത്തവണത്തെ സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ 390-ാം റാങ്ക് നേടിയ മുഹമ്മദ് സജാദ്.

പത്തില്‍ 74 ശതമാനമായിരുന്നു സജാദിന്റെ മാര്‍ക്ക്. ഇതോടെ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂളില്‍ നിന്ന് അദ്ദേഹത്തിന് ഇറങ്ങേണ്ടിവന്നു. സയന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് പ്ലസ് ടുവിന് ഹ്യുമാനിറ്റിക്‌സ് എടുത്താണ് പഠിച്ചത്. ഇത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായി എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ മലപ്പുറം സ്വദേശി പറയുന്നത്. അന്നത്തെ നഷ്ടബോധവും വാശിയുമാണ് പിന്നീട് സിവില്‍ സര്‍വീസ് വിജയം നേടാന്‍ പ്രചോദനമാതെന്നും സജാദ് പറയുന്നു. 

മുഹമ്മദ് സജാദിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

74 ശതമാനമായിരുന്നു പത്തിലെ മാർക്ക് . അത്ര മോശം മാർക്കൊന്നുമായിരുന്നില്ല . എങ്കിലും ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു. ആ മാർക്ക് വെച്ച് മെറിറ്റിൽ എവിടെയും science കിട്ടില്ലായിരുന്നു. സയൻസ് കിട്ടാതെ ,5 വർഷം സ്വന്തം വീടു പോലെ കണ്ട മലപ്പുറം നവോദയയുടെ പടിയിറങ്ങുമ്പോൾ ആദ്യമായി വീട്ടിൽ നിന്ന് നവോദയയിൽ പോയതിനേക്കാൾ സങ്കടമുണ്ടായിരുന്നു. എങ്കിലും മെറിറ്റിൽ കിട്ടാത്ത science നു പകരം Humanities എടുത്തതാണ് ജീവിതത്തിൽ വഴിത്തിരിവായത്. അന്നത്തെ നഷ്ടബോധമാണ്, വാശിയാണ്, പിന്നീട് സിവിൽ സർവ്വീസ് വിജയത്തിനടക്കം പ്രചോദനമായത്. എന്തേ ഹ്യുമാനിറ്റീസ് എടുത്തത് എന്നുള്ള പലരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ 390 ആം റാങ്ക്. അതു കൊണ്ട് തോറ്റു പോയവരോട്, ഫുൾ A+ ഉം സയൻസും കിട്ടാത്തവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഒന്നിന്റേയും അവസാനമല്ല. "Picture അഭീ ബീ ബാക്കീ ഹൈ". 
Full A+ കാരോടും ഉന്നത വിജയികളോടും ഒന്നും പറയാനില്ല. Because you are on the right track (Congratulations)

N:B: +1 ന് ഏത് stream എടുക്കുന്നു എന്നുള്ളത് civil service exam ൽ ഒരു ഘടകം അല്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com