എല്ലും തോലുമായി പട്ടിണിക്കോലമായി 108 സിംഹക്കുഞ്ഞുങ്ങള്‍: ക്രൂരത ചെയ്തത് സെല്‍ഫിയെടുക്കാന്‍ വേണ്ടി; ദയനീയം ഈ കാഴ്ച 

വാണിജ്യ ആവശ്യത്തിനെന്ന പേരിലാണ് പിയെന്‍ക എന്ന ഫാമിന്റെ ഉടമസ്ഥന്‍ സിംഹക്കുഞ്ഞുങ്ങളെ ക്രൂരമായി വളര്‍ത്തിയത്.
എല്ലും തോലുമായി പട്ടിണിക്കോലമായി 108 സിംഹക്കുഞ്ഞുങ്ങള്‍: ക്രൂരത ചെയ്തത് സെല്‍ഫിയെടുക്കാന്‍ വേണ്ടി; ദയനീയം ഈ കാഴ്ച 

വിനോദസഞ്ചാരികള്‍ക്ക് ഒപ്പം നിന്ന് സെല്‍ഫി എടുക്കാനായി 108 സിംഹക്കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട ഫാം അടച്ച് പൂട്ടി.  സൗത്ത് ആഫ്രിക്കയിലെ ഒരു ഫാമില്‍ ആണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ആഫ്രിക്കയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സിംഹങ്ങളെ വളര്‍ത്തുന്നതിന് വിലക്കില്ല. സിംഹത്തിന്റെ തോല്‍കയറ്റുമതി ചെയ്യുന്നതും ആഫ്രിക്കയിലെ പ്രധാനപ്പെട്ട കച്ചവടങ്ങളില്‍ ഉള്‍പ്പെട്ട ഒന്നാണ്.  

വാണിജ്യ ആവശ്യത്തിനെന്ന പേരിലാണ് പിയെന്‍ക എന്ന ഫാമിന്റെ ഉടമസ്ഥന്‍ സിംഹക്കുഞ്ഞുങ്ങളെ ക്രൂരമായി വളര്‍ത്തിയത്. പട്ടിണിക്കിട്ട് എല്ലും തോലുമായ അവസ്ഥയിലാണ് സിംഹങ്ങള്‍. ആരോഗ്യം ക്ഷയിച്ചതുമൂലം ഇവയുടെ ദേഹത്തെ രോമം മുഴുവന്‍ പൊഴിഞ്ഞ് തൊലിയും എല്ലും പുറത്തും കാണാം. രണ്ട് സിംഹങ്ങള്‍ നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇവയുടെ ഞരമ്പിന് ബലക്ഷയമുണ്ട്. 

ഫാമില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സിംഹങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ വേണ്ടിയാണ് ഇത്രയും ക്രൂരമായ രീതിയില്‍ ഇവയെ വളര്‍ത്തിയത്. അന്വേഷണത്തില്‍ ഇവയുടെ ദയനീയാവസ്ഥ കണ്ടെത്തിയതോടെ മൃഗങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയശേഷം ഫാം അടച്ചുപൂട്ടാന്‍ ഉത്തരവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com