ബോട്ടിന് മുന്നില്‍ കുതിച്ചു ചാടി കരണം മറിഞ്ഞ് തിമിംഗലം, അമ്പരന്ന് മല്‍സ്യതൊഴിലാളികള്‍ ( വീഡിയോ)

സാല്‍മണ്‍ മത്സ്യങ്ങളുടെ സീസണായതിനാല്‍ നൂറോളം മത്സ്യബന്ധന ബോട്ടുകളായിരുന്നു കടലില്‍ ഉണ്ടായിരുന്നത്
ബോട്ടിന് മുന്നില്‍ കുതിച്ചു ചാടി കരണം മറിഞ്ഞ് തിമിംഗലം, അമ്പരന്ന് മല്‍സ്യതൊഴിലാളികള്‍ ( വീഡിയോ)


മല്‍സ്യബന്ധന ബോട്ടിന് മുന്നില്‍ കുതിച്ചു ചാടി കരണം മറിയുന്ന തിമിംഗലത്തിന്റെ വീഡിയോ വൈറലാകുന്നു. കാനഡയിലെ മൊണ്ടേറേ ബേയില്‍ നിന്നാണ് അപൂര്‍വ കാഴ്ച. തിമിംഗല നിരീക്ഷകനായ കേയ്റ്റ് ക്യൂമിങ്‌സും ഫോട്ടോഗ്രാഫറായ ഡഗ്ലസ് ക്രോഫ്റ്റും ചേര്‍ന്നാണ് ഈ അപൂര്‍വ ദൃശ്യം പകര്‍ത്തിയത്. 

സാല്‍മണ്‍ മത്സ്യങ്ങളുടെ സീസണായതിനാല്‍ നൂറോളം മത്സ്യബന്ധന ബോട്ടുകളായിരുന്നു കടലില്‍ ഉണ്ടായിരുന്നത്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് പിന്നാലെ മറ്റൊരു ബോട്ടിലായിരുന്നു കെയ്റ്റ് ക്യുമിംഗ്‌സും ഡഗ്ലസ് ക്രോഫ്റ്റും സഞ്ചരിച്ചിരുന്നത്. ഇതിനിടെയായിരുന്നു തിമിംഗലത്തിന്റെ പ്രകടനം. 

ഒരു  മത്സ്യബന്ധന ബോട്ടിനു തൊട്ടുമുന്നിലെത്തിയ തിമിംഗലം നിരവധി തവണയാണ് കരണം മറിഞ്ഞത്. ബോട്ടിനു സമീപത്തായി പലതവണ കരണം മറിഞ്ഞ ശേഷമായിരുന്നു ബോട്ടിനു തൊട്ടുമുന്നിലെത്തിയുള്ള തിമിംഗലത്തിന്റെ കുതിച്ചുചാട്ടം. തിമിംഗലത്തിന്റെ പ്രകടനം കണ്ട് അമ്പരന്ന് ഇരിക്കുകയായിരുന്നു ബോട്ടിലെ മല്‍സ്യബന്ധന തൊഴിലാളികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com