എഴുത്തുകാരന്‍ ആവാതിരിക്കാന്‍ മാതാപിതാക്കള്‍ എന്നെ ഭ്രാന്താശുപത്രിയിലടച്ചു: പൗലോ കൊയ്‌ലോ

താന്‍ എഴുത്തുകാരനാകുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ
എഴുത്തുകാരന്‍ ആവാതിരിക്കാന്‍ മാതാപിതാക്കള്‍ എന്നെ ഭ്രാന്താശുപത്രിയിലടച്ചു: പൗലോ കൊയ്‌ലോ

താന്‍ എഴുത്തുകാരനാകുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമായിരുന്നില്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. താന്‍ പട്ടിണികിടന്ന് മരിക്കുമെന്ന് ഭയന്നിട്ടാണ് മാതാപിതാക്കള്‍ തന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

താനൊരു എഞ്ചിനിയര്‍ ആയിക്കാണാനാണ് മാതാപിതാക്കള്‍ ആഗ്രഹിച്ചത്. താന്‍ ആദ്യ പുസ്തകമെഴുതിയിട്ട് നാല്‍പ്പത് വര്‍ഷമായി. കുട്ടിയായിരുന്നപ്പോള്‍ എഴുത്ത് എന്റെ മേഖലയായി തെരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. കാരണം, ഞാന്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് അവര്‍ ഭയന്നു- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

1947ല്‍ ജനിച്ച കൊയ്‌ലോ, 1982ലാണ് ആദ്യ പുസ്തകമായ 'ഹെല്‍ അര്‍ച്ചീവ്‌സ'് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ അത് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യ നോവലായ 'ദി പില്‍ഗ്രിമേജ്' 1987ലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകം 'ആല്‍ക്കമിസ്റ്റ്' 1988ലുമാണ് അദ്ദേഹം പ്രസിദ്ധീകരിച്ചത്. 

തന്റെ കുട്ടിക്കാല അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ഇതിന് മുമ്പ് ബ്ലോഗില്‍ കുറിച്ചിരുന്നു. 'കുട്ടിയായിരുന്നപ്പോള്‍ മാതാപിതാക്കള്‍ എന്നെ മൂന്നുവതണ ഭ്രാന്താശുപത്രിയിലാക്കിയിട്ടുണ്ട്. എനിക്ക് ഒരു എഴുത്തുകാരനാകണമായിരുന്നു. 

ഇതൊന്നും ആര്‍ക്കും മനസ്സിലായില്ല. അതുകൊണ്ട് ഞാന്‍ മാസങ്ങളോളം പൂട്ടിയിടപ്പെട്ടു. ഇലക്ട്രിക് ഷോക് വരെ തന്നാണ് അവരെന്നെ ചികിത്സിച്ചത്. ഒരിക്കല്‍ ഞാനിതെല്ലാം തുറന്നെഴുതുമെന്ന് അന്ന് തീരുമാനിച്ചിരുന്നു. ജീവതത്തിന്റെ തുടക്കത്തില്‍ത്തനെ യുവാക്കള്‍ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പോരാടണം'-അദ്ദേഹം എഴുതി. തനിക്ക് മാതാപിതാക്കളോട് ദേഷ്യമില്ലെന്നും അവരുടെ വശത്ത് നിന്ന് ചിന്തിച്ചാല്‍ അവര്‍ തന്നെ സുരക്ഷിതനാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com