സ്വന്തം കാല്‍ അറുത്തുമാറ്റി രക്ഷാപ്രവര്‍ത്തനം: 63കാരന്റെ മനസ്സാന്നിദ്ധ്യത്തിന് കൊടുക്കണം മാര്‍ക്ക്

മരണം മുഖാമുഖം കണ്ട ആ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ കാണിച്ച മനസാന്നിദ്ധ്യത്തെ പ്രശംസിക്കാതിരിക്കാനാകില്ല.
സ്വന്തം കാല്‍ അറുത്തുമാറ്റി രക്ഷാപ്രവര്‍ത്തനം: 63കാരന്റെ മനസ്സാന്നിദ്ധ്യത്തിന് കൊടുക്കണം മാര്‍ക്ക്

63ാം വയസിലും ഏറെ ഊര്‍ജ്ജസ്വലതയോടെ പാടത്ത് പണിയെടുക്കുന്ന കര്‍ഷകനാണ് കേര്‍ട് കേസര്‍.  ചോളം പാടത്ത് ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരപകടത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട കഥയാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. 

മരണം മുഖാമുഖം കണ്ട ആ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ കാണിച്ച മനസാന്നിദ്ധ്യത്തെ പ്രശംസിക്കാതിരിക്കാനാകില്ല. പാടത്തു പണിയെടുക്കുന്നതിനിടെ ചോളം മെതിക്കുന്ന യന്ത്രത്തില്‍ ഇദ്ദേഹത്തിന്റെ ഇടതുകാല്‍ കുടുങ്ങുകയായിരുന്നു. ഒരു നിമിഷം കേര്‍ട്ട് മരണം മുന്നില്‍കാണുക തന്നെ ചെയ്തു. 

അയാളെ വീണ്ടും വീണ്ടും ഉള്ളിലേക്കു വലിച്ചെടുക്കാനാണ് ആ യന്ത്രം ശ്രമിച്ചത്. രക്ഷയില്ലെന്ന് മനസിലായപ്പോള്‍ കേര്‍ട്ട്, വേദനതിന്നുന്നതിനിടെ, പോക്കറ്റിലുണ്ടായിരുന്ന കത്തി പുറത്തെടുത്ത് സ്വന്തം കാല്‍ അറുത്തുമാറ്റുകയാണ് ചെയ്തത്.

പിന്നീട് ഏറെ ദൂരം ഇഴഞ്ഞു ചെന്ന് വീട്ടില്‍ക്കയറി ഫോണെടുത്തു സഹായത്തിനു വിളിച്ചു. ഉടന്‍ തന്നെ  മകന്‍ അംഗമായ രക്ഷാപ്രവര്‍ത്തക സംഘം കേര്‍ട്ടിന് സഹായവുമായെത്തി.  കേര്‍ട്ടിന്റെ അതിജീവനത്തിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. 

യുഎസിലെ നെബ്രാസ്‌കയില്‍ താമസിക്കുന്ന കേര്‍ട് കേസര്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരമാണ്. ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത '127 അവേഴ്‌സ്' സിനിമയിലെ രംഗങ്ങളോടാണ് കേര്‍ട്ടിന്റെ ഈ സംഭവം കൂട്ടിച്ചേര്‍ക്കുന്നത്. പാറകള്‍ക്കിടയില്‍ കൈ കുടുങ്ങി 5 ദിവസം മലഞ്ചെരുവില്‍ കുടുങ്ങിക്കിടന്ന പര്‍വതാരോഹകന്‍ ആരോണ്‍ റാല്‍സ്റ്റന്‍ കൈ അറുത്തുമാറ്റി രക്ഷപ്പെട്ട സംഭവം ആസ്പദമാക്കിയുള്ളതാണു ജയിംസ് ഫ്രാങ്കോ അഭിനയിച്ച '127 അവേഴ്‌സ്'. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com