ബ്യൂട്ടി ടിപ്‌സ് മുതല്‍ പാചക വീഡിയോകള്‍ വരെ; റംസാന്‍നോമ്പ് ആഘോഷമാകുന്നു; ഫേയ്‌സ്ബുക്കിന്റേയും യൂടൂബിന്റേയും ഉപയോഗത്തില്‍ വന്‍ വര്‍ധന

പുണ്യമാസത്തില്‍ ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടേയും യൂടൂബില്‍ വീഡിയോ കാണുന്നവരുടേയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
ബ്യൂട്ടി ടിപ്‌സ് മുതല്‍ പാചക വീഡിയോകള്‍ വരെ; റംസാന്‍നോമ്പ് ആഘോഷമാകുന്നു; ഫേയ്‌സ്ബുക്കിന്റേയും യൂടൂബിന്റേയും ഉപയോഗത്തില്‍ വന്‍ വര്‍ധന

മുസ്ലീങ്ങള്‍ക്ക് ഇത് പുണ്യമാസമാണ്. നോമ്പെടുത്ത് പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്ന കാലം. എന്നാല്‍ റംസാന്‍ മാസം ആഘോഷിക്കാന്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടുകയാണ് മിഡില്‍ ഈസ്റ്റിലെ ബഹുഭൂരിപക്ഷവും. പുണ്യമാസത്തില്‍ ഫേയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടേയും യൂടൂബില്‍ വീഡിയോ കാണുന്നവരുടേയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

മിഡില്‍ ഈസ്റ്റിലുള്ളവര്‍ 5.8 കോടിയില്‍ അധികം ഇരട്ടി സമയമാണ് റംസാന്‍ മാസത്തില്‍ ഫേയ്‌സ്ബുക്കിലും യൂടൂബിലും ചെലവാക്കുന്നത്. സൗന്ദര്യ വര്‍ധക വീഡിയോകളും പാചക വീഡിയോകളും സ്‌പോര്‍ട്‌സും എല്ലാം കൂടുതലായി കാണുന്നുണ്ട്. മറ്റേത് സമയത്തേക്കാള്‍ കൂടുതലാണ് പുണ്യമാസത്തിലെ സോഷ്യല്‍ മീഡിയ ഉപയോഗം. അതിനാല്‍ മുസ്ലീങ്ങള്‍ക്ക് മാത്രമല്ല പരസ്യക്കാര്‍ക്കും ഇതൊരു പുണ്യമാസമായി മാറുകയാണ്. 

രാത്രി സമയങ്ങളിലാണ് കൂടുതല്‍ പേരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും മറ്റും ഉപയോഗിക്കുന്നത്. പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടു മുന്‍പായി ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടെന്നും മിഡില്‍ഈസ്റ്റിലെ ഫേയ്‌സ്ബുക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. നോമ്പു കാലങ്ങളില്‍ കൂടുതല്‍ പേരും കുറച്ചു സമയം മാത്രമാണ് ജോലി ചെയ്യുന്നത്. ഇവരെല്ലാം സമയം ചെലവഴിക്കാന്‍ ഉപയോഗിക്കുന്നത് ഫേയ്‌സ്ബുക്കിന്റെ പ്ലാറ്റ്‌ഫോമുകളെയാണ്. ഏകദൈശം 20 ലക്ഷം മണിക്കൂറെങ്കിലും ഫേയ്‌സ്ബുക്കില്‍ അധികമായി ചെലവഴിക്കപ്പെടുന്നുണ്ട്. 

യൂടൂബ് കാണുന്നവരുടെ എണ്ണത്തില്‍ 151 ശതമാനം വര്‍ധനവുള്ളതുകൊണ്ട് പരസ്യങ്ങളുടെ എണ്ണവും വര്‍ധിക്കും. ഇത് ഗൂഗിളിന്റേയും ഫേയ്‌സ്ബുക്കിന്റേയും വരുമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈജിപ്റ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ യൂടൂബിലെ സ്‌പോര്‍ട്‌സ് വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ 22 ശതമാനത്തിന്റേയും യാത്ര വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റേയും വര്‍ധനവാണുണ്ടായത്. കൂടാതെ വീഡിയോ ഗെയിം കളിക്കുന്ന സമയത്തിലും വര്‍ധനവുണ്ടായി. 

മതപരമായ വീഡിയോകള്‍ കാണുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. റമദാന്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ ഈജിപ്ത്, ഇറാഖ്, സൗദി എന്നിവിടങ്ങളിലുള്ളവര്‍ കൂടുതല്‍ തെരഞ്ഞത്. ഗെയിം ഓഫ് ത്രോണ്‍, പ്രാര്‍ത്ഥന സമയം, റംസാന്‍ ടിവി ഷോ, സിനിമയുടെ സമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫലങ്ങള്‍ എന്നിവയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com