തിളങ്ങുന്ന കണ്ണുകളില്‍ ആത്മവിശ്വാസം നിറച്ച് അവന്‍ റാംപില്‍ ആവേശമുണര്‍ത്തി; ഇത് ഇന്ത്യയുടെ ആദ്യത്തെ ഓട്ടിസ്റ്റിക്‌ മോഡല്‍

പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ സ്വയം വിശേഷിപ്പിക്കുന്നത് തനിക്കുള്ള അമാനുഷിക ശക്തി ഓട്ടിസം ആണെന്നാണ്.
തിളങ്ങുന്ന കണ്ണുകളില്‍ ആത്മവിശ്വാസം നിറച്ച് അവന്‍ റാംപില്‍ ആവേശമുണര്‍ത്തി; ഇത് ഇന്ത്യയുടെ ആദ്യത്തെ ഓട്ടിസ്റ്റിക്‌ മോഡല്‍

തിമനോഹരമായ കണ്ണുകള്‍, ഊര്‍ജസ്വലത, തീക്ഷ്ണഭാവം.. ഇതെല്ലാമായിരുന്നു പ്രണവ് ബക്ഷി എന്ന മോഡല്‍ റാംപില്‍ കാഴ്ചവെച്ചത്. ആളുകളുടെ മതിപ്പ് പിടിച്ച് പറ്റാന്‍ വേണ്ടതൊക്കെയും പ്രണവിന്റെ കൈവശമുണ്ട്. ഓട്ടിസം ബാധിച്ചിട്ടും റാംപില്‍ ആത്മവിശ്വാസത്തോടെ നടന്ന് നീങ്ങുന്ന ആദ്യത്തെ ഇന്ത്യന്‍ മോഡല്‍ എന്ന പേരാണ് പ്രണവിനെ വ്യത്യസ്തനാക്കുന്നത്. 

ഡല്‍ഹി സ്വദേശിയായ പ്രണവ് ബക്ഷി ഒരു ഫാഷന്‍ മോഡലാണ്. അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ മാത്രം നോക്കിയാല്‍ മതി പ്രണവ് ആരാണെന്നറിയാന്‍. പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ സ്വയം വിശേഷിപ്പിക്കുന്നത് തനിക്കുള്ള അമാനുഷിക ശക്തി ഓട്ടിസം ആണെന്നാണ്. 40 ശതമാനം ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് പ്രണവ്. 

പ്രണവിനെ തേടി ഇതിനോടകം നിരവധി ബ്രാന്‍ഡുകള്‍  എത്തിയതായി പ്രണവിനെ പ്രതിനിധീകരിക്കുന്ന ഏജന്‍സി പറയുന്നു. പത്തൊന്‍പതുകാരനായ പ്രണവ് നിന്‍ജ എന്ന പേരിലുള്ള ഏജന്‍സിയിലാണ് പ്രണവ് ഇപ്പോള്‍ മോഡലിങ് ചെയ്തത്. 

ഇതില്‍ അവസരം ലഭിക്കുന്നതിന് മുന്‍പ് പ്രണവ് നിരവധി ഏജന്‍സികള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ ഓട്ടിസം എന്ന അസുഖത്തിന്റെ പേരില്‍ മാത്രം പ്രണവിന് എവിടെയും അവസരം ലഭിച്ചില്ല. പക്ഷേ, പ്രണവിന്റെ കഴിവിന് ഓട്ടിസം ഒരു തടസമല്ലെന്ന ആത്മവിശ്വാസത്തില്‍ നിന്‍ജ ഏജന്‍സി വിശ്വസിക്കുകയായിരുന്നു.

ഫോട്ടോഗ്രഫിയും ഗോള്‍ഫുമാണ് പ്രണവിന്റെ മറ്റ് ഇഷ്ട മേഖലകള്‍. പ്രണവിന് രണ്ട് വയസുള്ളപ്പോഴാണ് ഓട്ടിസം സ്ഥിരീകരിച്ചത്. പൂര്‍ണ പിന്തുണയോടെ അമ്മ അനുപമ ബക്ഷി കൂടെത്തന്നെയുണ്ടായിരുന്നു. ഇന്ന് പ്രവണിന്റെ ഉയര്‍ച്ചയില്‍ ഏറ്റവും സന്തോഷവും അഭിമാനവുമുണ്ടെന്ന് അമ്മ അമുപമ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com