'ഇനി ആറുമാസം മാത്രമേ ജീവിച്ചിരിക്കൂ, കാന്‍സര്‍ അവന്റെ ശരീരം മുഴുവന്‍ പടര്‍ന്നിരിക്കുന്നു; എന്നിട്ടും നോ പറയാന്‍ എനിക്ക് കഴിയുമായിരുന്നില്ല'; വികാരനിര്‍ഭരമായ കുറിപ്പ്

ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്‌
'ഇനി ആറുമാസം മാത്രമേ ജീവിച്ചിരിക്കൂ, കാന്‍സര്‍ അവന്റെ ശരീരം മുഴുവന്‍ പടര്‍ന്നിരിക്കുന്നു; എന്നിട്ടും നോ പറയാന്‍ എനിക്ക് കഴിയുമായിരുന്നില്ല'; വികാരനിര്‍ഭരമായ കുറിപ്പ്

ജീവന് തുല്യം സ്‌നേഹിച്ച പ്രിയപ്പെട്ടവനെ കാന്‍സര്‍ തട്ടിയെടുക്കുന്നതും അതിന്റെ ഓര്‍മകളില്‍ നിന്ന് മുക്തി തേടാന്‍ അമ്പലങ്ങളും ആശ്രമങ്ങളും കയറിയിറങ്ങുകയും ചെയ്ത മുംബൈ സ്വദേശിനിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

'അവന്‍ ഒരു തികച്ചും വ്യത്യസ്തനായ മനുഷ്യനായിരുന്നു.ഒരു കോണ്‍ഫറന്‍സിനിടയ്ക്കായിരുന്നു ഞാന്‍ അവനെ പരിചയപ്പെടുന്നത്. അന്നാണ് ഞങ്ങള്‍ ഇരുവരും ഒരേ കോളേജിലാണ് പഠിക്കുന്നത് എന്നു മനസിലായത്. അന്നുമുതല്‍ ഞങ്ങള്‍ വളരെയടുത്തു സുഹൃത്തുക്കളായി. അവന് അധികം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്നത് എന്നോടായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളടക്കം എല്ലാം എന്നോടായിരുന്നു പറഞ്ഞിരുന്നത്.' - ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'ആ സമയങ്ങളില്‍ അവന്‍ വല്ലാതെ ക്ഷീണിതനായി കാണപ്പെട്ടു. ഒാരോ ദിവസം കഴിയുന്തോറും ആരോഗ്യം കൂടുതല്‍ കൂടുതല്‍ വഷളായി തുടങ്ങി.അങ്ങനെ ഒരു ദിവസം അവന്‍ ഒരു ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. അതിനു ശേഷം അവന്‍ നാട്ടിലേയ്ക്ക് മടങ്ങി. വീട്ടിലെത്തിയതിനു ശേഷം എന്നെ വിളിച്ചു പറഞ്ഞു ഞാന്‍ കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണെന്ന്. ഇത് കേട്ട ഞാന്‍ സ്തബ്ധനായി. കൂടെ, അവനെ ഞാന്‍ എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്തു. ഒരിക്കലും അവന്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കോളേജില്‍ വന്നു കൊണ്ട് അവന്‍ കീമോതെറാപ്പിക്കു പോയി. 24 മണിക്കൂറും ഞാന്‍ അവനെ പരിചരിച്ച് ഒപ്പമുണ്ടായിരുന്നു. ഞാന്‍ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്.

ഒരു ദിവസം അവന്‍ എന്നോട് ചോദിച്ചു നിനക്ക് എന്നെ വിവാഹം കഴിക്കാമോ. അതിന് 'നോ' പറയാന്‍ എനിക്കു കഴിയുമായിരുന്നില്ല. അവനെ അത്രയ്ക്ക് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞ ശേഷം ഒരു ദിവസം പരിശോധനയ്ക്ക് എത്തിയ ഡോക്ടര്‍ പറഞ്ഞു കാന്‍സര്‍ അവന്റെ ശരീരം മുഴുവന്‍ പടര്‍ന്നിരിക്കുന്നു എന്ന്. ഇനി ആറുമാസം വരെ മാത്രമേ ജീവിച്ചിരിക്കൂ എന്ന്.  എനിക്കത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവന്റെ കൂടെ ആറുമാസം മാത്രം ജീവിച്ചാല്‍ പോരായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ വിവാഹം കഴിച്ചു, അമ്പലങ്ങളിലുടനീളം കയറിയിറങ്ങി, ഒരു ഭൂഖണ്ഡം മുഴുവന്‍ ഒരുമിച്ച് യാത്ര ചെയ്തു, പ്രാര്‍ഥിച്ചു. എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം തെറ്റിച്ചു കൊണ്ട് ആ നിമിഷം വന്നു.

എല്ലാം പ്രാര്‍ഥനകളെയും മറികടന്ന് അവന്‍ അവസാന ശ്വാസെമടുത്തു. ആ നിമിഷം ഞാന്‍ ഒപ്പമുണ്ടായിരുന്നു. പിന്നീട് ചിന്തിച്ചു അവന്റെ അവസാന നിമിഷം നേരിട്ടു കാണേണ്ടിരുന്നില്ലയെന്ന്. അവനില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയുമായിരുന്നില്ല. അവന്റെ ഓര്‍മകളില്‍ നിന്നു പുറത്തു കടക്കാന്‍ അമ്പലങ്ങളും ആശ്രമങ്ങളും കയറിയിറങ്ങി. ഇന്ന് ഞാന്‍ കാന്‍സര്‍ രോഗികളെ പരിചരിക്കുന്ന ഒരു സംഘം ഡോക്ടര്‍മാര്‍ക്കൊപ്പമാണ്. അവര്‍ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. മറ്റൊരു ജന്മത്തില്‍ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയോടെ.'- കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com