സ്വന്തം മരണാനന്തര ചടങ്ങ് എങ്ങനെയായിരിക്കും?; ലൈവായി ആസ്വദിക്കാം; വ്യത്യസ്തം ഈ രീതി  

ഇതുവരെ 25,000 പേരാണ് ജീവനോടെയുളള ശവസംസ്‌കാര ചടങ്ങ് എന്ന് അര്‍ത്ഥമുളള ലിവിങ് ഫ്യുണറലിന്റെ ഭാഗമായത്
സ്വന്തം മരണാനന്തര ചടങ്ങ് എങ്ങനെയായിരിക്കും?; ലൈവായി ആസ്വദിക്കാം; വ്യത്യസ്തം ഈ രീതി  

സിയോള്‍: ശവസംസ്‌കാരചടങ്ങുകള്‍ സൗജന്യ സേവനമായി ചെയ്തുനല്‍കും... ഒരു വ്യവസ്ഥ പാലിക്കുമെങ്കില്‍...ജീവനോടെയുളളവര്‍ക്ക് മാത്രമേ ഈ സേവനം നല്‍കു... കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നാം. ദക്ഷിണ കൊറിയയിലെ ധ്യാന കേന്ദ്രത്തില്‍ നടന്നുവരുന്ന കാര്യമാണിത്.

ഇതുവരെ 25,000 പേരാണ് ജീവനോടെയുളള ശവസംസ്‌കാര ചടങ്ങ് എന്ന് അര്‍ത്ഥമുളള ലിവിങ് ഫ്യുണറലിന്റെ ഭാഗമായത്. 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഹയോവണ്‍ ഹീലിങ് സെന്ററിലാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനുളള അവസരം ഒരുക്കിയിരിക്കുന്നത്.മരണത്തെ അനുകരിച്ച് ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പരിശീലന രീതി.

മരണത്തെ കുറിച്ച് ബോധ്യപ്പെട്ടാല്‍, അത് പരീക്ഷിച്ച് അറിഞ്ഞാല്‍, ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ കഴിയുമെന്നാണ് ഇതില്‍ പങ്കെടുത്തവര്‍ പറയുന്നത്. കൗമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ഇതില്‍ സജീവ പങ്കാളികളാണ്. 

മെച്ചപ്പെട്ട ജീവിത സൂചികയില്‍ 40 രാജ്യങ്ങളുടെ പട്ടികയില്‍ ദക്ഷിണ കൊറിയ 33-ാം സ്ഥാനത്താണ്. വിദ്യാഭ്യാസം, ജോലി എന്നിവയെകുറിച്ച് എല്ലാം വലിയ പ്രതീക്ഷയാണ് യുവജനത്തിന്. എന്നാല്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നത് അടക്കമുളള പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com