ജീവിതം പൊരുതി നേടാനുള്ളതാണെങ്കില്‍ നേടുകതന്നെ ചെയ്യും...; രാവിലെയും കാന്‍സറിനെക്കുറിച്ച് പോസ്റ്റ്, പിന്നാലെ ലാല്‍സണ്‍ വിടവാങ്ങി...

കാന്‍സര്‍ രോഗികള്‍ക്ക് എന്നും പോരാടാനുള്ള ആവേശമായിരുന്ന ലാന്‍സണ്‍ പോള്‍ മരണത്തിന് കീഴടങ്ങി.
ജീവിതം പൊരുതി നേടാനുള്ളതാണെങ്കില്‍ നേടുകതന്നെ ചെയ്യും...; രാവിലെയും കാന്‍സറിനെക്കുറിച്ച് പോസ്റ്റ്, പിന്നാലെ ലാല്‍സണ്‍ വിടവാങ്ങി...


കാന്‍സര്‍ രോഗികള്‍ക്ക് എന്നും പോരാടാനുള്ള ആവേശമായിരുന്ന ലാല്‍സണ്‍ പോള്‍ മരണത്തിന് കീഴടങ്ങി. തൊണ്ടയില്‍ ഉയര്‍ന്നുവന്ന കാന്‍സറിനെ തോല്‍പ്പിക്കാന്‍ അസാധാരണ പോരാട്ടം നടത്തിയ ലാന്‍സണ്‍ പ്രതിരോധം അവസനാപ്പിച്ചു മടങ്ങുമ്പോള്‍ രാവിലകൂടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് ചികിത്സയുടെ കാര്യങ്ങള്‍ പറഞ്ഞയാളിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍.

ഉമിനീരു പോലും ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ലാല്‍സണ്‍ അവസാന നാളുകളില്‍. വയറില്‍ക്കൂടി ട്യൂബ് ഇട്ട് അതുവഴി ഭക്ഷണം നല്‍കുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് ഈ ട്യൂബ് വയറിനുള്ളില്‍ പോയിരുന്നു.ശസ്ത്രക്രിയ ചെയ്തു ട്യൂബ് പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍ ആദ്യം തീരുമാനിച്ചെങ്കിലും ശരീരം ശസ്ത്രക്രിയ താങ്ങില്ലെന്ന ഉറപ്പുള്ളതിനാല്‍ സ്വാഭാവിക പ്രക്രിയയിലൂടെ മോഷനില്‍ക്കൂടി പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.

ഇന്നു രാവിലെ ലാല്‍സണ്‍ ഇട്ട പോസ്റ്റില്‍ ട്യൂബ് പുറത്തെത്തിയ സന്തോഷവും അറിയിച്ചിരുന്നു. ' ദൈവത്തിന്റെ വലിയ കാരുണ്യം... വയറിനുള്ളില്‍ പോയ ട്യൂബ് ഏകദേശം പത്തു മിനിറ്റ് മുന്‍പ് പുറത്തു വന്നു. ഒഴിഞ്ഞു പോയത് വലിയ ഒരു സര്‍ജ്ജറിയാണ്. ഏകദേശം ഒമ്പതു സര്‍ജ്ജറി ഈ വര്‍ഷം തന്നെ നടന്ന എന്റെ ശരീരം ഇനി ഒരു സര്‍ജ്ജറി കൂടി താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു. പക്ഷെ ഈ ട്യൂബ് ഇങ്ങനെ പുറത്തു വന്നില്ലെങ്കില്‍ സര്‍ജ്ജറി അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി. എല്ലാറ്റിലും ഉപരി സര്‍വശക്തന്‍ ദൈവത്തിനോട് നന്ദി നന്ദി നന്ദി. ജീവിതം പൊരുതി നേടാന്‍ ഉള്ളതാണെങ്കില്‍ പൊരുതി നേടുക തന്നെ ചെയ്യും'- ഇന്നു രാവിലെ കൊച്ചി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ നിന്ന് ലാല്‍സണ്‍ കുറിച്ചു. ഇതിന് പിന്നാലെയണ് ലാല്‍സന്റെ മരണവാര്‍ത്ത ഉറ്റവരെ തേടിയെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com