വീഡിയോ ഷൂട്ടിനിടെ പാമ്പുമായി 'തമാശക്കളി'; പണി കൊടുത്ത് പാമ്പ്, മരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഗായകന്‍

താന്‍ മരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായുളള അടിക്കുറിപ്പോടെ ലില്ലി പമ്പ് തന്നെയാണ് പാമ്പു കടിക്കുന്ന വീഡിയോ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്
വീഡിയോ ഷൂട്ടിനിടെ പാമ്പുമായി 'തമാശക്കളി'; പണി കൊടുത്ത് പാമ്പ്, മരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഗായകന്‍

ന്യൂയോര്‍ക്ക്:  മ്യൂസിക്ക് വീഡിയോ ഷൂട്ടിനിടെ, അമേരിക്കന്‍ ഗായകന്‍ ലില്‍ പമ്പിന് പാമ്പു കടിയേറ്റു. താന്‍ മരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായുളള അടിക്കുറിപ്പോടെ ലില്‍ പമ്പ് തന്നെയാണ് പാമ്പു കടിക്കുന്ന വീഡിയോ ആരാധകര്‍ക്കായി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

റാപ്പ് മ്യൂസിക്ക് ഗായകനായ ലില്‍ പമ്പ് മ്യൂസിക്ക് വീഡിയോ ഷൂട്ടിനിടെ പാമ്പിനെ കയ്യില്‍ എടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാമ്പിനെ പരിപാലിച്ചിരുന്നയാള്‍ കൈമാറിയ പാമ്പിനെ കയ്യില്‍ പിടിച്ചു നില്‍ക്കുന്നതിനിടെയാണ് പാമ്പിന്റെ കൊത്തേറ്റത്. കടിയേറ്റതിന്റെ ആഘാതത്തില്‍ ഏണിയില്‍ നിന്ന് താഴേക്ക് ചാടി.തുടര്‍ന്ന് കയ്യില്‍ പാമ്പ് കൊത്തിയതും ചോര വരുന്നതും ഗായകന്‍ തന്നെ കാണിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പാമ്പിന്റെ കടിയേറ്റ കാര്യം ലില്‍ പമ്പ് സോഷ്യല്‍മീഡിയയിലുടെ പങ്കുവെയ്ക്കുകയായിരുന്നു. ഇനി പാമ്പുകളുമായി കളിക്കാന്‍ താനില്ലെന്നും താന്‍ മരിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതും ലില്‍ പമ്പ് കുറിച്ചു. പാമ്പുകളുമായി കളിക്കരുതെന്ന് കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com