'മക്കൾക്കൊപ്പം ബിയർ കുടിക്കണം', ആ​ഗ്രഹം സാധിച്ച് കൊടുത്തത് പേരക്കുട്ടി; ആശുപത്രിക്കിടക്കയിൽ ബിയറുമായി മുത്തച്ഛൻ, വൈറലായി ചിത്രം   

മക്കൾക്കൊപ്പം ബിയർ കുടിക്കണം എന്ന മുത്തച്ഛന്റെ ആഗ്രഹം എല്ലാവരും ചേർന്ന് സാധിച്ചുക്കൊടുക്കുന്ന ചിത്രമായിരുന്നു ഇത്
'മക്കൾക്കൊപ്പം ബിയർ കുടിക്കണം', ആ​ഗ്രഹം സാധിച്ച് കൊടുത്തത് പേരക്കുട്ടി; ആശുപത്രിക്കിടക്കയിൽ ബിയറുമായി മുത്തച്ഛൻ, വൈറലായി ചിത്രം   

ഡം സ്കീം എന്നയാള്‍ തന്റെ മുത്തച്ഛന്റെ അവസാന ആഗ്രഹം സഫലമാകുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചപ്പോൾ സോഷ്യലോകം അത് ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിക്കിടക്കയിൽ മക്കൾക്ക് നടുവിൽ ബിയർ കുപ്പിയുമായി കിടക്കുന്ന മുത്തച്ഛന്റെ ചിത്രമായിരുന്നു ആഡം ട്വീറ്റ് ചെയ്തത്. മക്കൾക്കൊപ്പം ബിയർ കുടിക്കണം എന്ന മുത്തച്ഛന്റെ ആഗ്രഹം എല്ലാവരും ചേർന്ന് സാധിച്ചുക്കൊടുക്കുന്ന ചിത്രമായിരുന്നു ഇത്. 

‘‘ഇന്ന് എന്റെ മുത്തച്ഛന്‍ മരിച്ചു. മക്കളോടൊപ്പം ഒരു ബിയർ കുടിക്കുക എന്നതായിരുന്നു കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ ആഗ്രഹം’’ എന്ന കുറിപ്പിനൊപ്പമാണ് ആഡം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.  നവംബർ 21നാണ് ആഡത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. 

ഇതിന് പിന്നാലെ ചിത്രത്തിനു സമാനമായി മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത് പലരും ചിത്രം പങ്കുവയ്ക്കാൻ തുടങ്ങിയതും ഏറെ ശ്രദ്ധേയമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com