ഇളം റോസ് നിറത്തിൽ ആനക്കുട്ടി; പൊന്നുപോലെ കാത്ത് ആനക്കൂട്ടം; കൗതുകം (വീഡിയോ)

മാസായ് മാറയിൽ അടുത്തിടെ ജനിച്ച ഈ ആനക്കുട്ടി സഞ്ചാരികളുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ കൗതുകവും സ്വന്തമാക്കുകയാണ്
ഇളം റോസ് നിറത്തിൽ ആനക്കുട്ടി; പൊന്നുപോലെ കാത്ത് ആനക്കൂട്ടം; കൗതുകം (വീഡിയോ)

നെയ്റോബി: മാസായ് മാറയിൽ അടുത്തിടെ ജനിച്ച ഈ ആനക്കുട്ടി സഞ്ചാരികളുടെ മാത്രമല്ല ലോകത്തിന്റെ മുഴുവൻ കൗതുകവും സ്വന്തമാക്കുകയാണ്. കറുപ്പിന് പകരം ആനക്കുട്ടി ഇളം റോസ് നിറത്തിലാണ്. ഇതാണ് സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നത്.

മാസായ് മാറയിലെ റെയ്ഞ്ചറായ മൊസ്തഫ എൽബ്രലോസി പങ്കുവച്ച ചിത്രങ്ങൾ വൈറലായതോടെ ആനക്കുട്ടിയും താരമായി. മൊസ്തഫ കാണുമ്പോൾ ആനക്കുട്ടി ജനിച്ചിട്ട് എട്ട് മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ. ആനക്കൂട്ടത്തിന്റെ സംരക്ഷണയിലായിരുന്നു പിങ്ക് നിറമുള്ള ആനക്കുട്ടി.

ഈ ആനയുടെ നിറത്തിനു പിന്നില്‍ ആല്‍ബനിസം എന്ന അവസ്ഥയാണോ അതോ മ്യാന്‍മറിലെയും വിയറ്റ്നാമിലേയും മറ്റും ആനകള്‍ക്കു സംഭവിക്കുന്നതു പോലെ ജനിതകമായ മാറ്റങ്ങള്‍ കൊണ്ട് ഉണ്ടായതാണോ എന്നു വ്യക്തമല്ല. ആനക്കുട്ടി വലുതായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.

ആല്‍ബിനോ അവസ്ഥയിലുള്ള ആനയാണെങ്കില്‍ വലുതായാലും ഇതേ നിറത്തില്‍ തന്നെയാകും കാണപ്പെടുക. ജനിതകപരമായ മാറ്റം കൊണ്ടു സംഭവിച്ചതാണെങ്കില്‍ ആനക്കുട്ടിയുടെ നിറം പതിയെ തവിട്ടു നിറത്തിലേക്കു മാറും. മെലാനിന്‍റെ അപര്യാപ്തത മൂലം ശരീരത്തിന്‍റെ ത്വക്കിനുണ്ടാകുന്ന നിറ വിത്യാസമാണ് ആല്‍ബനിസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com