സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; ഇതെന്ത് കൂത്തെന്ന ഭാവത്തില്‍ സിംഹം!, വീഡിയോ

മൃശാലയിലെ മതിലു ചാടിക്കടന്ന് സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്യുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ!
സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്ത് യുവതി; ഇതെന്ത് കൂത്തെന്ന ഭാവത്തില്‍ സിംഹം!, വീഡിയോ

സിംഹത്തിന് മുന്നില്‍ പെട്ടാല്‍ എന്തുചെയ്യും? ജീവനില്‍ ഭയമുള്ളവരാണെങ്കില്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കും. പക്ഷേ മൃശാലയിലെ മതിലു ചാടിക്കടന്ന് സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്യുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ! സിംഹത്തിന് മുന്നില്‍ നൃത്തം ചെയ്യുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

ന്യൂയോര്‍ക്കിലെ ബ്രോന്‍ക്‌സ് പാര്‍ക്കിലുള്ള മൃഗശാലയിലാണ് സംഭവം നടന്നത്. യുവതി ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ച മേഖലയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ചാടി കടക്കുകയായിരുന്നു. 

സിംഹത്തിന് മുന്നിലെത്തിയ യുവതി പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും കൈവീശി വിളിക്കുന്നതും വീഡിയോയില്‍ കാണാം. സിംഹം യുവതിയെത്തന്നെ തുറിച്ചുനോക്കി കുറച്ചകലെ നില്‍ക്കുന്നതും കാണാം. പതിനാലടി മാത്രമായിരുന്നു സിംഹവും യുവതിയും തമ്മിലുള്ള അകലം. 

യുവതി ചെയ്തത് ഗുരുതരവും അപകടകരവുമായ കാര്യമാണെന്ന് മൃഗശാല അധികൃതര്‍ ചൂണ്ടിക്കാട്ടി. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com