വിമാനത്തിലിരുന്ന് വിഡിയോ എടുക്കുന്നതിനിടെ ഐഫോണ്‍ താഴേക്ക് വീണു; പോറല്‍പോലും ഏല്‍ക്കാതെ ഒരു വര്‍ഷത്തിന് ശേഷം കണ്ടെത്തി; അത്ഭുതം

ഫോട്ടോഗ്രാഫറായ ഹൗകുര്‍ സോണോറാസണിന്റെ ഐ ഫോണ്‍ 6എസ് പ്ലസാണ് വിമാനത്തില്‍ നിന്ന് താഴേയ്ക്ക് വീണത്
വിമാനത്തിലിരുന്ന് വിഡിയോ എടുക്കുന്നതിനിടെ ഐഫോണ്‍ താഴേക്ക് വീണു; പോറല്‍പോലും ഏല്‍ക്കാതെ ഒരു വര്‍ഷത്തിന് ശേഷം കണ്ടെത്തി; അത്ഭുതം


രു ഐ ഫോണ്‍ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ഇപ്പോള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുന്നത് ഐ ഫോണിന്റെ ഒരു അത്ഭുത കഥയാണ്. വിമാനയാത്രയ്ക്കിടെ കൈയില്‍ നിന്ന് തെറിച്ച് താഴെ വീണ ഐ ഫോണ്‍ ഒരു വര്‍ഷത്തിന് ശേഷം ഒരു പോറല്‍ പോലും ഏല്‍ക്കാതെ കണ്ടെത്തി. ഫോട്ടോഗ്രാഫറായ ഹൗകുര്‍ സോണോറാസണിന്റെ ഐ ഫോണ്‍ 6എസ് പ്ലസാണ് വിമാനത്തില്‍ നിന്ന് താഴേയ്ക്ക് വീണത്.

തെക്കന്‍ ഐസ്ലന്‍ഡിലെ സ്‌കാഫ്റ്റാ നദിയിലുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാന്‍ ചെറുവിമാനത്തില്‍ പറക്കുകയായിരുന്നു അദ്ദേഹം. വിഡിയോ പകര്‍ത്തുന്നതിനിടെയാണ് ശക്തമായ കാറ്റില്‍ ഫോണ്‍ താഴേയ്ക്ക് വീണത്. 2018 ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. പാറക്കെട്ടും നിറഞ്ഞൊഴുകുന്ന വലിയ പുഴയുമുള്ള സ്ഥലത്തുനിന്ന് ഫോണ്‍ തിരികെ കിട്ടില്ലെന്നാണ് അദ്ദേഹം കരുതിയത്. എങ്കിലും ഈ പ്രദേശത്ത് താമസിക്കുന്ന ഒരു കര്‍ഷകനെ വിളിച്ച് ഫോണ്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്ത് വന്ന് അന്വേഷിച്ചെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. ഇതോടെ ഇനി ഒരിക്കലും ഫോണ്‍ ലഭിക്കില്ല എന്ന ചിന്തയിലായിരുന്നു അദ്ദേഹം.

തുടര്‍ന്ന് എല്ലാവരേയും ഞെട്ടിപ്പിച്ചുകൊണ്ട് 13 മാസങ്ങള്‍ക്ക് ശേഷമാണ് ഫോണ്‍ കണ്ടെത്തിയത്. ഈ വര്‍ഷം സെപ്റ്റംബര്‍ 13 ന് ഹൈക്കിങ്ങിന് പോയ ഒരുപറ്റം ആളുകളാണ് ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ കംപ്യൂട്ടറില്‍ കണക്ട് ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളില്‍ നിന്ന് ഫോട്ടോഗ്രാഫറെ ബന്ധപ്പെടുകയായിരുന്നു. ഫോണ്‍ പ്രവര്‍ത്തന ക്ഷമമായിരുന്നു. നിലത്ത് വീഴുമ്പോള്‍ റെക്കോഡ് ചെയ്തിരുന്ന ദൃശ്യങ്ങള്‍ പോലും ഫോണില്‍ സുരക്ഷിതമായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു.

30 സെന്റീമീറ്റര്‍ കട്ടിയില്‍ കിടന്ന പായലിലാണ് ഫോണ്‍ പതിച്ചത് അതുകൊണ്ടാകാം ഫോണ്‍ പൊട്ടാതിരുന്നത് എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഒരു വര്‍ഷം മുഴുവന്‍ മഴയും വെയിലും ഏറ്റ് യാതൊരു സംരക്ഷണവുമില്ലാതെ കിടന്നിട്ടും പ്രവര്‍ത്തിക്കുന്നു എന്നതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com