4000 വര്‍ഷം മണ്ണിനടിയില്‍ കിടന്ന നിധി, 87 ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണം കുഴിച്ചെടുത്ത് നിധിവേട്ടക്കാരന്‍; അത്ഭുതം

വെങ്കലയുഗത്തിലെ ഈ ആഭരണത്തിന് 87 ലക്ഷത്തോളം രൂപ വിലമതിക്കുന്നാണ് ബില്ലിയുടെ കണ്ടെത്തല്‍
4000 വര്‍ഷം മണ്ണിനടിയില്‍ കിടന്ന നിധി, 87 ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണം കുഴിച്ചെടുത്ത് നിധിവേട്ടക്കാരന്‍; അത്ഭുതം

റ് മാസം മുന്‍പാണ് ബില്ലി വാഗന്‍ നിധി വേട്ട ആരംഭിക്കുന്നത്. ഒരു രസത്തിന് തുടങ്ങിയ നിധി വേട്ട ഇപ്പോള്‍ ബില്ലിയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. 4000 വര്‍ഷം പഴക്കമുള്ള സ്വര്‍ണാഭരണമാണ് ബില്ലി കുഴിച്ചിടുത്തിരിക്കുന്നത്. വെങ്കലയുഗത്തിലെ ഈ ആഭരണത്തിന് 87 ലക്ഷത്തോളം രൂപ വിലമതിക്കുന്നാണ് ബില്ലിയുടെ കണ്ടെത്തല്‍. 

300 ഗ്രാം ഭാരമുള്ള കഴുത്തില്‍ അണിയുന്ന ആഭരണം 22 കാരറ്റ് സ്വര്‍ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ കുബ്രിയയിലെ വൈറ്റ്‌ഹെവനില്‍ നിന്നാണ് ഈ നിധി ബില്ലി കുഴിച്ചെടുത്തത്. എന്നാല്‍ ഇത് ആദ്യം കണ്ടപ്പോള്‍ സ്വര്‍ണമാണെന്നുപോലും തോന്നിയിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. മല കയറാനായി പണ്ടുള്ളവര്‍ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ഇതെന്നായിരുന്നു ബെല്ലി വിചാരിച്ചത്. കുഴിച്ചെടുത്ത ഉടനെ താന്‍ അത് ബാഗിലേക്ക് ഇട്ടെന്നും സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വാസം വന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് അഞ്ച് ഇഞ്ച് താഴെയാണ് നിധി കിടന്നിരുന്നത്. അതിനാലാണ് 4000 പഴക്കമുള്ള സ്വര്‍ണമാണെന്ന് തനിക്ക് വിശ്വാസം വരാതിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. 

മാനസിക അസ്വാസ്ഥ്യമുള്ളവരേയും ഡിമെന്‍ഷ്യ ബാധിച്ചവരേയും പരിചരിക്കുന്ന ജോലിയായിരുന്നു ബെല്ലിക്ക്. തന്റെ മനസ് ശാന്തമാക്കാന്‍ വേണ്ടിയാണ് അദ്ദേഹം നിധി വേട്ട ആരംഭിക്കുന്നത്. ചെറിയ വെള്ളി നാണയങ്ങളും ബട്ടനുകളും ലഭിക്കുമ്പോള്‍ തനിക്ക് വളരെ സന്തോഷം തോന്നുമായിരുന്നെന്നും എന്നാല്‍ ഇത് അവിശ്വസനീയമായി തോന്നുന്നു എന്നുമാണ് ബെല്ലി പറയുന്നത്. 

300 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയാല്‍ അതിനെക്കുറിച്ച് ലന്‍കഷൈര്‍ മ്യൂസിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്. ഇതിനെ ഔദ്യോഗികമായി നിധിയായി വിലയിരുത്തിയാല്‍ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെക്കും. ഇതിന് മുന്‍പ് വെങ്കലയുഗത്തിലെ ഒരു ആഭരണവും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സ്വര്‍ണമായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com