ചീങ്കണ്ണിയെ മദ്യം കുടിപ്പിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍ ( വീഡിയോ)

ചീങ്കണ്ണിയെ ബലമായി പിടിച്ച് തന്റെ കയ്യില്‍ കടിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌ 
ചീങ്കണ്ണിയെ മദ്യം കുടിപ്പിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍ ( വീഡിയോ)

ഫ്‌ളോറിഡ : ചീങ്കണ്ണിക്കുഞ്ഞിനെ ബലമായി മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഫോളോറിഡയിലാണ് സംഭവം. 27 കാരനായ തിമോത്തി കെപ്‌കെ, 22 കാരനായ നോവാ ഒസ്‌ബോണ്‍ എന്നിവരാണ് അറസ്റ്റിലായത്. കെപ്‌കെ ചീങ്കണ്ണിയെ ബലമായി പിടിച്ച് തന്റെ കയ്യില്‍ കടിപ്പിക്കുകയും, ബലമായി മദ്യം കുടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

ചീങ്കണ്ണിയെ ഉപദ്രവിക്കുന്ന വീഡിയോ ആഗസ്റ്റിലാണ് പുറത്തുവന്നത്. തുടര്‍ന്ന് അധികൃതര്‍ ഇതേക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. ഫ്‌ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ യുവാക്കളുടെ നടപടി നിയമവിരുദ്ധമെന്ന് റിപ്പോര്‍ട്ട് നല്‍കി. 

ഇതേത്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുവരെയും ജയിലിലടച്ചു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. ചീങ്കണ്ണിയെ പിടിച്ചുകൊണ്ടുള്ള ദൃശ്യം തന്റേത് തന്നെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് കെപ്‌കെ സമ്മതിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com