''ഒരു കിലോ പ്ലാസ്റ്റികിന് ഒരു കിലോ അരി''; പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് വേറിട്ട വഴിയിലൂടെ ഇവിടെയൊരു 'കലക്ടര്‍ ബ്രോ'

സിംഗിള്‍ യൂസ് പ്ലാസ്റ്റികിന്റെ നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വിധ പിന്തുണയുമുണ്ട്.
''ഒരു കിലോ പ്ലാസ്റ്റികിന് ഒരു കിലോ അരി''; പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് വേറിട്ട വഴിയിലൂടെ ഇവിടെയൊരു 'കലക്ടര്‍ ബ്രോ'

ലോകത്തിലെ പരിസ്ഥിതി നശീകരണങ്ങളില്‍പ്പെടുന്ന ഒരു വലിയ വിപത്താണ് ഉപയോഗശേഷം മണ്ണില്‍ ലയിച്ച് പോകാത്ത പ്ലാസ്റ്റിക്. പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കാന്‍ എല്ലാ രാജ്യങ്ങളും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഇതൊരു ബാലികേറാമലയാണ്. എന്നാല്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ഏറെ വ്യത്യസ്തമായ ഒരു മാര്‍ഗവുമായെത്തിയിരിക്കുകയാണ് തെലങ്കാനയിലെ മുളുഗു ജില്ലാ കളക്ടര്‍ സി നാരായണ റെഡ്ഡി. 

ഒരു കിലോ പ്ലാസ്റ്റിക് ശേഖരിച്ച് നല്‍കിയാല്‍ ഒരു കിലോ അരി ജനങ്ങള്‍ക്ക് കൊടുക്കും എന്നതാണ് വ്യവസ്ഥ. ഒരാള്‍ക്ക് എത്ര കിലോ പ്ലാസ്റ്റിക് വേണമെങ്കിലും ശേഖരിച്ച് നല്‍കാം. അതിനനുസരിച്ച് ലഭിക്കുന്ന അരിയുടെ കിലോകണക്കും വര്‍ധിക്കും. മുളുഗു ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. 

സിംഗിള്‍ യൂസ് പ്ലാസ്റ്റികിന്റെ നിര്‍മാര്‍ജനത്തിന് വേണ്ടിയുള്ള ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വിധ പിന്തുണയുമുണ്ട്. മാത്രമല്ല, ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കാന്‍ ആലോചനയുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

അതേസമയം, ഇതാധ്യമായല്ല കളക്ടര്‍ സി നാരായണ റെഡ്ഡി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നേരത്തേയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിരവധി പദ്ധതികള്‍ അവതരിപ്പിച്ചും, നടപ്പിലാക്കിയും ഇദ്ദേഹം സാധാരണക്കാരുടെ കയ്യടി നേടിയിട്ടുണ്ട്. കര്‍ഷകരോട് ഏറെ മമതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണിദ്ദേഹം. 'My farmer is my king- mulugu employees are servants of the farmers' (എന്റെ കര്‍ഷകനാണ് എന്റെ രാജാവ്- ഇവിടുത്തെ ഉദ്യോഗസ്ഥരെല്ലാം കര്‍ഷകരുടെ ദാസ്യരായിരിക്കും) ഇത് കളക്ടറുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മൂവ്‌മെന്റായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com