മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ്;  ആക്രമിക്കാനൊരുങ്ങി സിംഹം, അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

മൃഗശാലയിലെ സിംഹക്കൂട്ടില്‍ വീണ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടല്‍
മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ്;  ആക്രമിക്കാനൊരുങ്ങി സിംഹം, അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

ഡല്‍ഹി: മൃഗശാലയിലെ സിംഹക്കൂട്ടില്‍ വീണ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടല്‍. ചുറ്റുമതിലിന് അകത്ത് വീണ യുവാവിനെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിംഹത്തിന് മുന്നില്‍ പെട്ടുപോയ യുവാവിന്റെ ദൃശ്യങ്ങല്‍ പുറത്തുവന്നു. 

യുവാവിനെ ചുറ്റി സിംഹം നടക്കുന്നും കുറച്ചുനേരം ശ്രദ്ധിച്ച ശേഷം ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയയോയില്‍ കാണാം. 28കാരനായ ബിഹാര്‍ സ്വദേശി രഹാന്‍ ഖാനാണ് സിംഹത്തിന് മുന്നില്‍പ്പെട്ടത്. ഇയാള്‍ സിംഹത്തിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്നു എന്നാണ് പ1ലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com