ജീപ്പില്‍ നിന്ന് കുഞ്ഞ് വീണ സംഭവം; രക്ഷിച്ചവര്‍ക്ക് മധുരം നിറച്ച് ഓണസമ്മാനം

പൊതി ആദ്യമൊന്ന് ആശങ്ക തീര്‍ത്തെങ്കിലും പൊട്ടിച്ച് തുറന്ന് നോക്കിയപ്പോള്‍ മധുരം നിറഞ്ഞു
ജീപ്പില്‍ നിന്ന് കുഞ്ഞ് വീണ സംഭവം; രക്ഷിച്ചവര്‍ക്ക് മധുരം നിറച്ച് ഓണസമ്മാനം

ഇടുക്കി: കാറില്‍ നിന്ന് വീണ കുരുന്നിന് രക്ഷകരായ ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബുധനാഴ്ച ഉച്ചയോടെ ഒരു പൊതിയെത്തി. പൊതി ആദ്യമൊന്ന് ആശങ്ക തീര്‍ത്തെങ്കിലും പൊട്ടിച്ച് തുറന്ന് നോക്കിയപ്പോള്‍ മധുരം നിറഞ്ഞു. 

പഴനി യാത്ര കഴിഞ്ഞ് കുടുംബം മടങ്ങുന്നതിനിടെ ഞായറാഴ്ച രാത്രിയാണ് അമ്മയുടെ കയ്യില്‍ നിന്നും വഴുതി കുഞ്ഞ് രാജമല ഒന്‍പതാം മൈല്‍ റോഡില്‍ വീണത്. റോഡിലൂടെ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായത് ഫോറസ്റ്റ് വാച്ചര്‍മാരായിരുന്നു. 

പൊന്നോണ നാളില്‍ പൊന്നിന്റെ ജീവന്‍ രക്ഷിച്ച ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊന്നോണ ആശംസകള്‍ എന്ന കുറിപ്പും മധുരപലഹാരങ്ങള്‍ നിറച്ച പാക്കറ്റിനൊപ്പമുണ്ടായി. അങ്കമാലിയില്‍ ജീവന്‍ എന്ന ബേക്കറി നടത്തുന്ന വ്യാപാരിയാണ് ഉദ്യോഗസ്ഥര്‍ക്ക് ഓണസമ്മാനമായി മധുരപലഹാരങ്ങള്‍ പാര്‍സലായി അയച്ചത്. 

എസ്‌ഐയുടെ പേരിലാണ് പൊതിയെത്തിയത്. പൊതിയുടെ മുകളില്‍ ഒന്നും എഴുതിയിട്ടില്ലാഞ്ഞതിനാല്‍ ആദ്യമിത് ആശങ്ക പരത്തി.എന്നാല്‍ പൊതി തുറന്നപ്പോള്‍ ചിപ്‌സും, ചക്കരവരട്ടിയും മറ്റ് പലഹാരങ്ങളും. ഒപ്പം പേരും ഫോണ്‍ നമ്പറും എഴുതിയ ചെറിയ കുറിപ്പും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com