2600 രൂപയുടെ ഫ്രഞ്ച് ഫ്രൈസ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് മൂന്നുവയസുകാരന്‍, വേഗം ഡെലിവറി ചെയ്യാന്‍ ടിപ്പും; ഞെട്ടി അമ്മ (വീഡിയോ)

2600 രൂപ വിലവരുന്ന ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്ത് മൂന്ന് വയസുകാരന്‍
2600 രൂപയുടെ ഫ്രഞ്ച് ഫ്രൈസ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് മൂന്നുവയസുകാരന്‍, വേഗം ഡെലിവറി ചെയ്യാന്‍ ടിപ്പും; ഞെട്ടി അമ്മ (വീഡിയോ)

ഡബ്ലിന്‍:  2600 രൂപ വിലവരുന്ന ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്ത് മൂന്ന് വയസുകാരന്‍. വേഗത്തില്‍ ഡെലിവറി ചെയ്യാന്‍ ഡെലിവറി ബോയ്ക്ക് ടിപ്പും നല്‍കി. അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച് മക്‌ഡോണാള്‍ഡിന്റെ ഫ്രഞ്ച് ഫ്രൈസ് ഓര്‍ഡര്‍ ചെയ്ത കുട്ടിയുടെ പ്രവൃത്തി അമ്മയെ ഞെട്ടിച്ചു. ഇതിന്റെ വീഡിയോയാണ് വ്യാപകമായാണ് പ്രചരിക്കുന്നത്.

അയര്‍ലണ്ടിലാണ് സംഭവം. അച്ഛന്റെ ഫോണില്‍ സ്ഥിരമായി യൂട്യൂബ് വീഡിയോ കാണുന്ന മൂന്ന് വയസുകാരന്‍ ഹാരിയാണ് വീട്ടുകാരെ ഞെട്ടിച്ചത്. പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ യൂബര്‍ ഈറ്റ്‌സിലാണ് കുട്ടി ഓര്‍ഡര്‍ ചെയ്തത്.

വീടിന്റെ വാതിലില്‍ മുട്ടുന്നത് കേട്ട് വാതില്‍ തുറന്ന അമ്മയാണ് മകന്റെ പ്രവൃത്തി അറിഞ്ഞ് ഞെട്ടിയത്. ഫ്രഞ്ച് ഫ്രൈസുമായി വന്ന ഡെലിവറി ബോയ്‌യോട് ഇത് ഇവിടെ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് അമ്മ പറഞ്ഞു. ഓര്‍ഡര്‍ നല്‍കിയത് ഹാരിയുടെ അച്ഛന്റെ പേരിലാണെന്ന് ഡെലിവറി ബോയ് വിശദീകരിച്ചു. തുടര്‍ന്ന് ബോധ്യപ്പെടുന്നതിന് ഓര്‍ഡര്‍ നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വീട്ടുകാരെ കാണിച്ചു.

തന്നോട് പറയാതെ ഭര്‍ത്താവ് ഓര്‍ഡര്‍ കൊടുത്തതായിരിക്കുമെന്ന് അഷ്‌ലി സംശയിച്ചു. ബാഗ് തുറന്നുനോക്കിയപ്പോള്‍ ഫ്രഞ്ച് ഫ്രൈസ് കണ്ടു. ഇത് കണ്ടതോടെ സന്തോഷത്തില്‍ ഒച്ചവെച്ച് ഹാരി ഓടിയെത്തി. ഇതോടെ ഹാരിയാണ് ഇത് ഓര്‍ഡര്‍ ചെയ്തതെന്ന് മനസ്സിലായെന്ന് അഷ്‌ലി ഫെയ്‌സ്ബുക്കില്‍ പറയുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടുളള കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഓര്‍ഡറിന് നന്ദി പറഞ്ഞിരിക്കുന്ന സന്ദേശവും കണ്ടെത്തി. അടുത്തിടെയായി കുട്ടിക്ക് അക്കങ്ങളോടാണ് കൂടുതല്‍ ഇഷ്ടം. ഇതാകാം യൂബര്‍ ഈറ്റ്‌സ് ആപ്പിലേക്ക് പോകാന്‍ ഇടയാക്കിയതെന്ന് അഷ്‌ലി പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com