'ആമ സുനാമി'- വിരിഞ്ഞിറങ്ങിയത് 92,000 കുഞ്ഞുങ്ങൾ; അത്ഭുതക്കാഴ്ച (വീഡിയോ)

'ആമ സുനാമി'- വിരിഞ്ഞിറങ്ങിയത് 92,000 കുഞ്ഞുങ്ങൾ; അത്ഭുതക്കാഴ്ച (വീഡിയോ)
വിരിഞ്ഞിറങ്ങിയ ആമക്കുഞ്ഞുങ്ങൾ/ട്വിറ്റർ
വിരിഞ്ഞിറങ്ങിയ ആമക്കുഞ്ഞുങ്ങൾ/ട്വിറ്റർ

രേ സമയം വിരിഞ്ഞിറങ്ങിയത് ആയിരക്കണക്കിന് ആമക്കുഞ്ഞുങ്ങൾ. ബ്രസീലിലാണ് ഈ അത്ഭുതക്കാഴ്ച. ആമസോൺ നദിയുടെ കൈവഴിയായ പ്യൂറസ് നദിക്കരയിലെ സംരക്ഷിത മേഖലയിലാണ് ആമ സുനാമി. 92,000 തെക്കേ അമേരിക്കൻ ശുദ്ധജല ആമക്കുഞ്ഞുങ്ങളാണ് ഇവിടെ വിരിഞ്ഞിറങ്ങിയത്. വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയാണ് മനോഹരമായ ഈ ദൃശ്യം പുറത്തുവിട്ടത്.

71,000 ആമക്കുഞ്ഞുങ്ങൾ ഒരേ ദിവസവും 21,000 ആമക്കുഞ്ഞുങ്ങൾ അടുത്ത ദിവസങ്ങളിലുമായി വിരിഞ്ഞിറങ്ങി. അബുഫാരി ബയോളജിക്കൽ റിസർവിലാണ് വിരിയിക്കൽ നടന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടവിരിയിപ്പ് നടത്തുകയും അവയ്ക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുന്ന സംഘടനയാണ് ഡബ്ല്യുസിഎസ് ബ്രസീൽ എന്ന ഗവൺമെന്റ് ഇതര സംഘടന. 

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമകളാണിവ. ആമകൾ കൂട്ടത്തോടെ മുട്ടയിടാനെത്തുന്ന നദിക്കരകളിൽ അവ പോയി കഴിയുമ്പോൾ മുട്ടകൾക്ക് പ്രത്യേക സംരക്ഷണം നൽകുകയും സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയും ചെയ്യാറുണ്ട്. ഈ വിഭാഗത്തിൽപ്പെട്ട ആമകളുടെ അനധികൃത മാംസക്കടത്തും മുട്ടക്കടത്തുമാണ് ഇവയുടെ വംശനാശത്തിലേക്ക് നയിച്ചത്. ആറൗ ആമകളെന്നും ഇവ അറിയപ്പെടാറുണ്ട്. 

നദിയിടനാഴികളിലെ സസ്യ ജാലങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന വിത്തുകൾ വിതറുന്നതിലൂടെ സുപ്രധാന പാരിസ്ഥിതിക ദൗത്യവും ഇവ നിർവഹിക്കുന്നു. പുതുജീവിതത്തിലേക്ക് ചുവടുവയ്ക്കുന്ന  ആമക്കുഞ്ഞുങ്ങളുടെ ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com