വീഡിയോ ലൈക്കിന് വേണ്ടി 'കാമുകിയെ കൊന്നു'; 'ആത്മാവുമായി സംസാരിച്ചു'; അമ്പരപ്പ്

പുലര്‍ച്ചെ 3 മണിക്ക് ഒഴിഞ്ഞ സ്ഥലങ്ങളിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് വ്‌ളോഗ് ചെയ്യുക എന്നതാണ് കക്ഷിയുടെ ഇഷ്ടവിനോദം
വീഡിയോ ലൈക്കിന് വേണ്ടി 'കാമുകിയെ കൊന്നു'; 'ആത്മാവുമായി സംസാരിച്ചു'; അമ്പരപ്പ്

സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള വരുമാനം കൂട്ടാന്‍ എന്തുംചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ചെയ്യുന്ന പണികളുടെ ഭവിഷ്യത്ത് പലപ്പോഴും അവര്‍ ഓര്‍ക്കാറില്ലെന്നതാണ് സത്യം.ഇക്കൂട്ടത്തില്‍ ലൈക്കിനും ഷെയറിനും കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിനും വേണ്ടി ജെയ്‌സണ്‍ എത്യര്‍ എന്ന യുവാവ് കാട്ടിയത് കടന്നകൈയ്യാണ്. ഐംജേസ്‌റ്റേഷന്‍ (ImJayStation) എന്നാണ് ഈ 29 കാരന്‍ യുട്യൂബില്‍ അറിയപ്പെടുന്നത്. ഇയാള്‍ക്ക് 54 ലക്ഷം ഫോളോവേഴ്‌സുണ്ട്.

പുലര്‍ച്ചെ 3 മണിക്ക് ഒഴിഞ്ഞ സ്ഥലങ്ങളിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് വ്‌ളോഗ് ചെയ്യുക എന്നതാണ് കക്ഷിയുടെ ഇഷ്ടവിനോദം. എന്നാല്‍, കഴിഞ്ഞയാഴ്ച അദ്ദേഹം ഒരു വിഡിയോ പോസ്റ്റ് ചെയ്തു. തന്റെ കാമുകിയായ അലക്‌സിയ മറാനോയെ മദ്യപിച്ച ഡ്രൈ
വര്‍ കൊന്നു എന്നതാണ് അദ്ദേഹത്തിന്റെ വിഡിയോ.

അടുത്ത ദിവസങ്ങളില്‍ ഓജോ ബോര്‍ഡ് ഉപയോഗിച്ച് അലക്‌സിയയുടെ ആത്മാവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നതിന്റെയും മറ്റും വിഡിയോകളും പോസ്റ്റു ചെയ്തിരുന്നു. കൂടാതെ, കാമുകി കൊല്ലപ്പെട്ടു എന്നു പറയുന്ന സ്ഥലം സന്ദര്‍ശിക്കുക തുടങ്ങിയ പരിപാടികളും നടത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇയാളുടെ കാമുകി മരിച്ചിരുന്നില്ല.

കാമുകി മരിച്ചു എന്ന പേരില്‍ അവതരിപ്പിച്ച വിഡിയോകള്‍ തന്റെ യുട്യൂബ് ചാനലിന് ഹിറ്റുണ്ടാക്കാനും കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരെ നേടാനും വേണ്ടിയായിരുന്നു. അലക്‌സിയയുടെ സമ്മതത്തോടെയായിരുന്നു ഇത്തരം വിഡിയോ നിര്‍മ്മിച്ചതെന്നാണ് തന്റെ ഭാഗം ന്യായീകരിച്ച് ജെയ്‌സണ്‍ പറയുന്നത്. എന്നാല്‍, അപ്പോള്‍ തന്നെ താന്‍ ആയാളെ ആക്രമിച്ചതായി അലക്‌സിയ പറയുന്നു. ഇപ്പോള്‍ പൊലീസില്‍ പരാതിപ്പെട്ട് തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ജെയ്‌സണ്‍ ആരോപിക്കുന്നു. 

പിന്നാലെ പുറത്തിറക്കിയ വിഡിയോയിലും തന്റെ നുണപറച്ചില്‍ ജെയ്‌സണ്‍ തുടരുകയാണ്. താനിപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് വീട്ടിനുള്ളില്‍ ആണ് നില്‍ക്കുന്നതെങ്കില്‍ പൊലീസിന് വാറന്റ് ഉണ്ടെങ്കില്‍ പോലും അറസ്റ്റ് ചെയ്യാന്‍ സാധക്കില്ലെന്ന അവകാശവാദമാണ് ഇയാള്‍ ഉയര്‍ത്തിയത്. ടൊറോന്റോ പൊലീസിന്റെ വേഷധാരികളായ രണ്ടുപേര്‍ ജെയ്‌സണെ അറസ്റ്റ് ചെയ്യാന്‍ എത്തുന്നതും വാറന്റ് ഉണ്ടായയിട്ടും അറസ്റ്റ് ചെയ്യാതെ പോകുന്നതും വിഡിയോയില്‍ കാണിക്കുന്നുമുണ്ട്. എന്നാല്‍, അങ്ങനെയൊരു വീട്ടിലും സുരക്ഷിതനായി കഴിയാന്‍ അനുവദിക്കുന്ന നിയമം ഇല്ലെന്നാണ് ടൊറോന്റോ പൊലീസ് ന്യൂസ്‌വീക്കിനോട് പറഞ്ഞത്. വിഡിയോയില്‍ കാണുന്നവര്‍ പൊലീസുകാരാണോ, വേഷംകെട്ടുകാരാണോ എന്ന് സ്ഥിരീകകരിച്ചില്ല. ഇത്തരത്തില്‍ എങ്ങനെയും ലൈക്കും ഷെയറും നേടാന്‍ ഇറങ്ങുന്നവരുണ്ടാക്കുന്ന തലവേദനകളും കൂടുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com