പാമ്പുകള്‍ കൂട്ടത്തോടെ ഇണചേരാൻ എത്തി; പാർക്ക് അടച്ചു 

ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്ക് വിഭാ​ഗത്തിൽപെട്ട പാമ്പുകളാണ് കൂട്ടത്തോടെ പാര്‍ക്കിന്റെ പരിസരത്ത് ഇണചേരാനായി എത്തിയത്
പാമ്പുകള്‍ കൂട്ടത്തോടെ ഇണചേരാൻ എത്തി; പാർക്ക് അടച്ചു 

പാമ്പുകള്‍ കൂട്ടത്തോടെ ഇണചേരാൻ എത്തിയതോടെ പാര്‍ക്കിന്റെ ഒരു ഭാഗം പൂർണ്ണമായും അടച്ച് അധികൃതര്‍. ഫ്‌ളോറിഡയിലെ ലേക്ക് ഹോളിങ്‌സ്‌വര്‍ത്ത് എന്ന പാർക്കാണ് അടച്ചത്. ലേക്ക്‌ലാന്‍ഡ് പാര്‍ക്ക്‌സ് ആന്‍ഡ് റിക്രിയേഷന്‍ വകുപ്പിന്റേതാണ് നടപടി. പൊതുജനങ്ങളുടെയും പാമ്പുകളുടെയും സുരക്ഷയെ കരുതിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 

പ്രദേശത്ത് സാധാരണയായി കാണപ്പെടുന്ന ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്ക് വിഭാ​ഗത്തിൽപെട്ട പാമ്പുകളാണ് കൂട്ടത്തോടെ പാര്‍ക്കിന്റെ പരിസരത്ത് ഇണചേരാനായി എത്തിയത്. ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്കുകള്‍ വിഷമില്ലാത്തവയാണെന്നും പൊതുവേ നിരുപദ്രവകാരികളായ ഇവ ഇണചേരലിനു ശേഷം വന്നിടത്തേക്കു തന്നെ തിരിച്ചു പൊയ്‌ക്കോളുമെന്നും അധികൃതര്‍ പറഞ്ഞു. 

വ്യാഴാഴ്ചയാണ് പാര്‍ക്കിന്റെ ഒരു ഭാഗം അടച്ചത്.  ഫ്‌ളോറിഡ വാട്ടര്‍ സ്‌നേക്കുകള്‍ ഇണചേരലിന് എല്ലാവര്‍ഷവും എത്താറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം മറ്റിനങ്ങളില്‍പ്പെട്ട പാമ്പുകള്‍ പാര്‍ക്ക് പരിസരത്ത് ഉണ്ടാവുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com