ചൂണ്ടയില്‍ കുടുങ്ങിയത് 50 കാരന്‍ മീന്‍, ഭാരം 160 കിലോ; അമ്പരപ്പ്

ചൂണ്ടയില്‍ കുടുങ്ങിയത് 50 കാരന്‍ മീന്‍, ഭാരം 160 കിലോ; അമ്പരപ്പ്

പിടിയിലായ മത്സ്യത്തിന്റെ ഒട്ടോലിത്ത്‌സ് പരിശോധിച്ചാണ് ഗവേഷകര്‍ 50 വയസില്‍ അധികം പ്രായമുണ്ടെന്ന് കണക്കാക്കിയത്

ഫ്‌ളോറിഡ: മത്സ്യത്തൊഴിലാളിയായ ജാസണ്‍ ബോയില്‍ സാധാരണപോലെയാണ് അന്നും വലയെറിയാന്‍ എത്തിയത്. എന്നാല്‍ അദ്ദേഹത്തെ കാത്തിരുന്നത് വമ്പന്‍ സര്‍പ്രൈസായിരുന്നു. തന്നേക്കാള്‍ ഉയരവും തൂക്കവുമുള്ള ഭീമന്‍ മത്സ്യമാണ് വലയില്‍ കുടുങ്ങിയത്. വമ്പന്‍ മീന്‍ വലയില്‍ കുടുങ്ങിയതിന്റെ അമ്പരപ്പ് മാറും മുന്‍പേ മറ്റൊരു വിവരം കൂടി ജാസണെ തേടിയെത്തി. ഏറ്റവും പ്രായമുള്ള മീനിനെയാണ് താന്‍ പിടിച്ചിരിക്കുന്നത് എന്ന്.

50 വയസില്‍ അധികം പ്രായമുള്ള ഹമോര്‍ മത്സ്യമാണ് ജാസണിന്റെ വലയില്‍ കുടുങ്ങിയത്. ഇതിന് 160 കിലോയോളം ഭാരമുണ്ടായിരുന്നു.  ഡിസംബര്‍ 29നാണ് ജാസണ്‍ ബോയിലിന്റെ വലയില്‍ ഈ ഭീമന്‍ ഗ്രൂപ്പര്‍ മത്സ്യം കുടുങ്ങുന്നത്. ഫ്‌ളോറിഡ മത്സ്യവന്യജീവി സംരക്ഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇതിന്റെ പ്രായം മനസിലായത്.

പിടിയിലായ മത്സ്യത്തിന്റെ ഒട്ടോലിത്ത്‌സ് പരിശോധിച്ചാണ് ഗവേഷകര്‍ 50 വയസില്‍ അധികം പ്രായമുണ്ടെന്ന് കണക്കാക്കിയത്. തങ്ങള്‍ക്ക് ലഭിച്ചവയില്‍ ഏറ്റവും പ്രായമേറിയ മത്സ്യം ഇതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. ജാസണ്‍ ബോയിലിന്റെയും മത്സ്യത്തിന്റെയും ചിത്രം സഹിതമാണ് ഫ്‌ളോറിഡ മത്സ്യവന്യജീവി സംരക്ഷണ കമ്മീഷന്‍ ഈ വിവരങ്ങള്‍ പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com